
റേഡിയോ, കണ്ണാടി, സോളർലൈറ്റ്, നിരീക്ഷണ ക്യാമറ… ഈ ബസ് സ്റ്റോപ്പ് പൊളിയാണ്!
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കേണിച്ചിറ ∙ ബസ് കാത്തിരിക്കാൻ മാത്രമല്ല പാട്ട് കേട്ട് കണ്ണാടി നോക്കി അണിഞ്ഞൊരുങ്ങാനും പൂക്കളുടെ സൗന്ദര്യം ആസ്വദിച്ച് വിശ്രമിക്കാനുമുള്ള സൗകര്യങ്ങളോടു കൂടിയ ബസ് കാത്തിരിപ്പു കേന്ദ്രം ശ്രദ്ധേയമാകുന്നു. പനമരം – ബീനാച്ചി റോഡിൽ എടക്കാടാണ് 24 മണിക്കൂറും പാട്ടു കേൾക്കാൻ കഴിയുന്ന തരത്തിലുള്ള എഫ്എം റേഡിയോ, സോളർ ലൈറ്റ്, ക്ലോക്ക്, നിരീക്ഷണ ക്യാമറ, കണ്ണാടി, പൂച്ചെടികൾ തുടങ്ങിയ സൗകര്യങ്ങളോടെ വേറിട്ട രീതിയിൽ പുനർനിർമിച്ച ബസ് കാത്തിരിപ്പു കേന്ദ്രമുള്ളത്.
1979ൽ നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം റോഡ് നിർമാണത്തെ തുടർന്ന് ഉപയോഗശൂന്യമായിരുന്നു. തുടർന്ന് എടക്കാട് റസിഡന്റ്സ് അസോസിയേഷൻ മുന്നിട്ടിറങ്ങി 1.75 ലക്ഷം രൂപ ചെലവിലാണ് പുതിയ കാത്തിരിപ്പു കേന്ദ്രത്തിന്റെ പണി പൂർത്തീകരിച്ചത്. നിർമാണം പൂർത്തീകരിച്ച കാത്തിരിപ്പു കേന്ദ്രം കഴിഞ്ഞദിവസം പൂതാടി പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശൻ ഉദ്ഘാടനം ചെയ്തു.