മാനന്തവാടി ∙ യുഡിഎഫിൽ അസോഷ്യേറ്റ് അംഗമായ ജനാധിപത്യ രാഷ്ട്രീയ പാർട്ടി (ജെആർപി)നിയമസഭാ തിരഞ്ഞെടുപ്പിൽ കരുത്ത് കാട്ടാനൊരുങ്ങുന്നു. മുത്തങ്ങ സമര നായിക സി.കെ.
ജാനു നേതൃത്വം നൽകുന്ന ജെആർപി എല്ലാ ജില്ലകളിലും കൺവൻഷനുകൾ നടത്തി കമ്മിറ്റികൾ പുനഃസംഘടിപ്പിച്ച് വരികയാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ മാനന്തവാടി, ബാലുശ്ശേരി മണ്ഡലങ്ങൾ തങ്ങൾക്ക് മത്സരിക്കാൻ വിട്ടുനൽകണമെന്ന് അടുത്തിടെ സി.കെ.ജാനു യുഡിഎഫിനോട് ആവശ്യപ്പെട്ടിരുന്നു. യുഡിഎഫ് സീറ്റ് നൽകിയാൽ മാനന്തവാടിയിൽ സി.കെ.ജാനുവാകും ജെആർപി സ്ഥാനാർഥി.തിരഞ്ഞെടുപ്പിൽ യുഡിഎഫിനൊപ്പം സജീവമായി ജെആർപി ഉണ്ടാകുമെന്നും ജില്ലാ കമ്മിറ്റികളുടെ പുനഃസംഘടന അന്തിമ ഘട്ടത്തിലാണെന്നും സി.കെ.ജാനു മനോരമയോട് പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നൊരുക്കമായി മാനന്തവാടിയിൽ ജെആർപി ജില്ലാ കൺവൻഷൻ നടത്തി. വിവിധ ഗോത്ര വിഭാഗങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ജില്ലാ കൺവൻഷൻ സംസ്ഥാന പ്രസിഡന്റ് സി.കെ.ജാനു ഉദ്ഘാടനം ചെയ്തു. എം.എസ്.സതീശൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി സാജൻ കെ.അയ്യനാർ, പ്രദീപ് കുന്നുകര, ഉണ്ണി പ്രദീപ്, സാജൻ, ബാബു കോട്ടയൂർ, ബാബു എസ്.തിരുനെല്ലി, കെ.ഗോപാലൻ എന്നിവർ പ്രസംഗിച്ചു.ഭാരവാഹികൾ: ബാബു കോട്ടയൂർ (പ്രസി), ചന്തുണ്ണി പുൽപള്ളി (വൈസ് പ്രസി), കൃഷ്ണൻ തവിഞ്ഞാൽ (സെക്ര), ബിന്ദു തിരുനെല്ലി (ട്രഷ), ബാലൻ നടവയൽ (സംഘടനാ സെക്രട്ടറി). … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

