മാനന്തവാടി ∙ തിരുനെല്ലി കാളിന്ദി നദിയിൽ കുളിക്കുന്നതിനിടെ കയത്തിൽ മുങ്ങിയ വിദേശ വനിതയ്ക്കും സുഹൃത്തിനും നാട്ടുകാർ രക്ഷകരായി. ഞായറാഴ്ച വൈകിട്ട് തിരുനെല്ലി ക്ഷേത്രത്തിനു സമീപമായിരുന്നു സംഭവം.
നദിയുടെ ആഴം കുറഞ്ഞ ഭാഗത്ത് കുളിക്കുന്നതിനിടെ ഒരാൾ അപ്രതീക്ഷിതമായി കയത്തിൽ അകപ്പെടുകയായിരുന്നു. ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കൂടെ ഉണ്ടായിരുന്ന നെതർലൻഡ് സ്വദേശിയായ വനിതയും വെള്ളക്കെട്ടിൽ മുങ്ങി.
ഇരുവർക്കും നീന്തൽ അറിയില്ലായിരുന്നു.
ബഹളം കേട്ട് ഓടിയെത്തിയ എടവക പാണ്ടിക്കടവ് സ്വദേശികളായ സി.കെ.ഉമ്മർ, സി.കെ.ജലീൽ എന്നിവർ പുഴയിലേക്ക് ചാടി. അവിടെ ഉണ്ടായിരുന്നവരും ഇവർക്കൊപ്പം ചേർന്നു. വെള്ളത്തിൽ മുങ്ങി താഴുകയായിരുന്ന ഇരുവരെയും ഉടൻ കരയ്ക്കെത്തിച്ചു.
നല്ല ആഴമേറിയ കയത്തിലാണ് ഇരുവരും അകപ്പെട്ടതെന്നും സമയോചിത ഇടപെടലാണ് ആളപായം ഒഴിവാക്കിയതെന്നും നാട്ടുകാർ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

