തരുവണ∙ തരുവണ ഡിവിഷൻ ആര് കൈപ്പിടിയിൽ ഒതുക്കും എന്ന് ഉറ്റു നോക്കുകയാണ് രാഷ്ട്രീയ ലോകം. തങ്ങളുടെ കോട്ടയെന്ന് അവകാശപ്പെട്ട് യുഡിഎഫും കഴിഞ്ഞ തവണ ജയിച്ചു കയറിയ ആത്മവിശ്വാസത്തിൽ എൽഡിഎഫും നേർക്കു നേർ പോരിനിറങ്ങുമ്പോൾ ഇതിനിടയിൽ ഇത്തവണ ഒരു മാറ്റം ഉറപ്പിച്ച് എൻഡിഎയും രംഗത്തുണ്ട്.
വെള്ളമുണ്ട പഞ്ചായത്തിലെ 16 വാർഡുകളും പനമരം പഞ്ചായത്തിലെ 7 വാർഡുകളും ഉൾപ്പെടുത്തിയാണ് തരുവണ ഡിവിഷൻ രൂപം കൊണ്ടത്.
ആകെ 39820 വോട്ടുകളിൽ ഭൂരിപക്ഷം സ്വന്തമാക്കാൻ മികച്ച നേതാക്കളെ തന്നെയാണ് പ്രധാന മുന്നണികൾ രംഗത്തിറക്കിയത്. പനമരം പഞ്ചായത്ത് പ്രസിഡന്റായിരുന്ന ആസ്യ ടീച്ചർ എൽഡിഎഫിനു വേണ്ടിയും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മുഫീദ തെസ്നി യുഡിഎഫിനു വേണ്ടിയും ഇറങ്ങുന്നു.
എൻഡിഎയ്ക്കു വേണ്ടി വിജിഷ സജീവൻ ആണ് മത്സരത്തിനിറങ്ങുന്നത്.
മഹിളാ മോർച്ച മാനന്തവാടി മണ്ഡലം മുൻ ജനറൽ സെക്രട്ടറിയും നിലവിൽ വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറിയും ആണ് വിജിഷ സജീവൻ.
യുഡിഎഫിന് ഭൂരിപക്ഷമുള്ള വാർഡുകൾ ഉൾപ്പെടുന്ന ഡിവിഷൻ ആയിരുന്നിട്ടും കഴിഞ്ഞ തവണ എൽഡിഫിനായിരുന്നു ജയം. ലീഗിന്റെ സീറ്റ് ആയ ഇവിടെ അന്നത്തെ സ്ഥാനാർഥി നിർണയം വൻ വിവാദമായിരുന്നു.
സ്ഥാനാർഥി നിർണയത്തിൽ പാളിച്ച സംഭവിച്ചതാണ് കഴിഞ്ഞ തവണ തോൽവിക്കു കാരണമായതെന്നും ഇത്തവണ അത് ഉണ്ടാകില്ലെന്നും യുഡിഎഫ് പറയുമ്പോൾ ഈ കാലയളവിലെ ഭരണ നേട്ടം തുണയാകുമെന്ന് എൽഡിഎഫും വാദിക്കുന്നു.
പരമാവധി വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർഥിക്കുന്ന തിരക്കിലാണ് സ്ഥാനാർഥികൾ. പുലിക്കാട്, തരുവണ മേഖലകളിലായിരുന്നു ഇന്നലെ യുഡിഎഫ് സ്ഥാനാർഥിയുടെ പര്യടനം.
വിവിധ ഇടങ്ങളിൽ സംഘടിപ്പിക്കുന്ന കൺവൻഷനുകളിലും പങ്കെടുത്തു വരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ കൈവിട്ട
മേഖല ഇത്തവണ തിരികെ ലഭിക്കും എന്നാണു പ്രതീക്ഷയെന്നു മുഫീദ പറയുന്നു. ഇന്നലെ വെള്ളമുണ്ട
പഞ്ചായത്തിലെ വിവിധ ഊരുകളിലായിരുന്നു എൽഡിഎഫ് സ്ഥാനാർഥിയുടെ പര്യടനം.
വോട്ടർമാരെ നേരിൽ കാണുന്നതിന് മന്ത്രി ഒ.ആർ. കേളുവും സ്ഥാനാർഥിക്കൊപ്പമുണ്ട്.
പര്യടനം ഒരു റൗണ്ട് പിന്നിടുമ്പോൾ മികച്ച പ്രതികരണമാണ് ലഭിച്ചതെന്നു ആസ്യ ടീച്ചർ പറഞ്ഞു. പീച്ചംകോട് ഭാഗത്തായിരുന്നു എൻഡിഎ സ്ഥാനാർഥിയുടെ ഇന്നലത്തെ പര്യടനം.
മികച്ച നേട്ടം കൈവരിക്കുമെന്ന ശുഭ പ്രതീക്ഷയാണുള്ളതെന്ന് എൻഡിഎ സ്ഥാനാർഥി വിജിഷ സജീവൻ പറയുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

