കൽപറ്റ ∙ സുൽത്താൻ ബത്തേരി ചെതലയത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബൽ സ്റ്റഡീസ് ആൻഡ് റിസേർച്ചിന്റെ നിലവാരം ഉയർത്തുന്നതിനുള്ള കാലിക്കറ്റ് സർവകലാശാലയുടെ ശുപാർശ നടപ്പാക്കുന്നതിന് കേന്ദ്ര ട്രൈബൽ വകുപ്പ് മന്ത്രി ധർമ്മേന്ദ്ര പ്രധാന് കത്തയച്ച് പ്രിയങ്ക ഗാന്ധി എംപി. ഗോത്ര വിഭാഗത്തിലെ വിദ്യാർഥികളുടെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കുന്നതിനാണ് പഠന ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത്.
കേരളത്തിലെ ഏറ്റവും അധികം ഗോത്ര ജനസംഖ്യയുള്ള വയനാട്ടിലെയും പരിസര പ്രദേശങ്ങളിലെയും വിദ്യാർഥികൾ ഗോത്ര മേഖലയിലെ പാരമ്പര്യ അറിവും സംസ്കാരവും പഠിക്കുന്നതിനും സംരക്ഷിക്കുന്നതിനും സഹായകമാവുന്നതാണ് ഇൻസ്റ്റിറ്റ്യൂട്ട്.
പത്തര ഏക്കർ ഉള്ള ക്യാംപസിന്റെ നവീകരണവും അധിക കോഴ്സുകളും പരിപാടികളും അടിസ്ഥാന സൗകര്യങ്ങളുടെ വിപുലീകരണവും കരിയർ അഡ്വാൻസ്മെന്റും പരിശീലന കേന്ദ്രവും ഉൾപ്പെടുന്ന വിശദമായ പദ്ധതിയാണ് കാലിക്കറ്റ് സർവകലാശാല സമർപ്പിച്ചിട്ടുള്ളതെന്ന് കത്തിൽ ചൂണ്ടിക്കാണിക്കുന്നു. രാഹുൽ ഗാന്ധി എംപി ആയിരിക്കുമ്പോൾ 2022 ൽ അന്നത്തെ കേന്ദ്ര ട്രൈബൽ വകുപ്പ് മന്ത്രിയുമായി വിഷയം ഉന്നയിച്ചപ്പോൾ വിദ്യാഭ്യാസ വകുപ്പിന് കൈമാറിയിരുന്നുവെന്നാണ് മറുപടി ലഭിച്ചത്.
2023 ൽ വിഷയം രാഹുൽ ഗാന്ധി പാർലമെന്റിൽ ഉന്നയിച്ചപ്പോൾ ട്രൈബൽ വകുപ്പിൽ നിന്ന് ഫണ്ട് ലഭ്യമാക്കാൻ സാധിക്കുമോ എന്ന് ആരാഞ്ഞിട്ടുണ്ടെന്നാണ് ബന്ധപ്പെട്ട മന്ത്രി മറുപടി പറഞ്ഞത്.
ഇത് സംബന്ധിച്ച ഇന്നത്തെ അവസ്ഥ അറിയിക്കണമെന്നും മന്ത്രിയുടെ നേരിട്ടുള്ള ഇടപെടൽ വേണമെന്നും പ്രിയങ്ക ഗാന്ധി എംപി കത്തിൽ ആവശ്യപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

