പനമരം∙ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും വലിയ പുഴയിലേക്കും മറ്റും മാലിന്യം തള്ളൽ വ്യാപകമാകുന്നതായി പരാതി. ഇതിനു തെളിവായി നാട്ടുകാർ ചുണ്ടിക്കാട്ടുന്നത് ടൗണിനോടു ചേർന്ന വലിയ പാലത്തോടു ചേർന്ന് പുഴുക്കു കുറുകെ പോകുന്ന കേബിളിൽ തങ്ങി നിൽക്കുന്ന പ്ലാസ്റ്റിക് കവറിൽ തള്ളിയ മാലിന്യമാണ്.
മാലിന്യം പാലത്തിൽ നിന്ന് പുഴയിലേക്ക് തള്ളുന്നതിനിടെ കേബിളിൽ കുടുങ്ങിയത് തെളിവായി എന്നും നാട്ടുകാർ പറയുന്നു. ഈ പ്ലാസ്റ്റിക് കവർ പുഴയിൽ വീഴാതെ എടുത്ത് പരിശോധിച്ചാൽ ചിലപ്പോൾ പുഴയിലേക്ക് മാലിന്യം തള്ളിയ ആളെ തിരിച്ചറിയാൻ കഴിയുന്ന സൂചന ലഭിക്കുമെന്നും പറയുന്നു.
പഞ്ചായത്തും ആരോഗ്യവകുപ്പും മാലിന്യം തള്ളലിനെതിരെ നടപടി ശക്തമാക്കിയതോടെ പുഴയിലേക്കും പാതയോരത്തും മാലിന്യം തള്ളുന്നതിന് കുറവുണ്ടായിരുന്നു.
എന്നാൽ കുറച്ചു ദിവസമായി ജനങ്ങൾക്ക് ദ്രോഹകരമാകുന്ന രീതിയിൽ മാലിന്യം തള്ളുന്ന പ്രവണത വീണ്ടും ആരംഭിച്ചിട്ടുണ്ട്. രാത്രി കാലങ്ങളിൽ പ്ലാസ്റ്റിക് ചാക്കുകളിൽ നിറച്ച് വാഹനങ്ങളിലാക്കിക്കൊണ്ടുവരുന്ന മാലിന്യമാണ് പുഴയിലേക്ക് തള്ളുന്നതിൽ അധികവുമെന്ന് നാട്ടുകാർ പറയുന്നു.
ചീഞ്ഞഴുകിയ മാലിന്യങ്ങൾ പുഴയിലേക്ക് വലിച്ചെറിയുന്നത് ആരോഗ്യ പ്രശ്നങ്ങൾക്കിടയാക്കുമെന്ന പരാതിയും ഉയരുന്നുണ്ട്.
ഈ പുഴയിൽ നിന്നാണ് ജലനിധി അടക്കമുള്ള കുടിവെള്ള പദ്ധതികളിലേക്ക് വെള്ളം പമ്പു ചെയ്യുന്നത്. ജനദ്രോഹകരമായ രീതിയിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്തി ശിക്ഷിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
ഇതിനിടെ പനമരം – നടവയൽ റോഡിൽ മാത്തൂർ ചെറിയ പുഴയോടു ചേർന്ന പാതയോരത്ത് മാലിന്യം തള്ളൽ രൂക്ഷമായതിനെ തുടർന്ന് ഡിവൈഎഫ്ഐ നെല്ലിയമ്പം യൂണിയന്റെ നേതൃത്വത്തിൽ ഇവിടെ മാലിന്യം തള്ളരുതെന്ന ബോർഡ് റോഡിന്റെ പലയിടങ്ങളിലായി സ്ഥാപിച്ചതോടെ മാലിന്യം തള്ളലിന് അൽപം കുറവുണ്ടായിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

