
പനമരം∙ മലയോര ഹൈവേയുടെ ഓരത്തെ ഉണങ്ങിയ മരങ്ങൾ വഴിയാത്രക്കാർക്ക് ഭീഷണിയായി തുടരുന്നു. മാനന്തവാടി – കൽപറ്റ റോഡിൽ പനമരം ടൗണിനു സമീപം ആര്യന്നൂർ നടയിലാണ് ഏതു സമയവും വീഴാവുന്ന സ്ഥിതിയിലുള്ള ഉണങ്ങിയ മുപ്പതിലേറെ മരങ്ങളുള്ളത്.
ഇപ്പോൾ ഉണങ്ങിയ ഈ മരങ്ങളിലും മരങ്ങൾക്കു ചുറ്റും കാടുകൾ വളർന്നു പന്തലിച്ചതോടെ അപകട ഭീഷണിയും ഏറിയിരിക്കുകയാണ്.
ഹൈവേ നിർമാണത്തോട് അനുബന്ധിച്ച് പാതയോരത്തെ പച്ച മരങ്ങളിൽ പലതും മുറിച്ചുമാറ്റിയെങ്കിലും ബസുകൾ ഉൾപ്പെടെ ദിവസേന നൂറുകണക്കിനു വാഹനങ്ങളും കാൽനടയാത്രക്കാരും സഞ്ചരിക്കുന്ന ആര്യന്നൂർ നടയിൽ ഉണങ്ങി അപകട ഭീഷണിയുയർത്തി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]