
ബത്തേരി∙ വീടിന്റെ വാതിലിനു തീയിട്ട് മോഷണശ്രമം. ബിജെപി ദേശീയ നേതാവ് പി.സി.
മോഹനന്റെ ബത്തേരി ശാന്തിനഗറിലുള്ള ‘അരവിന്ദം’വീട്ടിലാണ് ഇന്നലെ പുലർച്ചെ മോഷണശ്രമം നടന്നത്. വീട്ടു വരാന്തയിലെ ആദ്യവാതിൽ തുറന്ന് അകത്തു കടന്ന മോഷ്ടാവ് ഉള്ളിലുള്ള രണ്ടാമത്തെ വാതിലിന് തീയിടുകയായിരുന്നു.വാതിൽ കത്തിയമർന്നതിനു ശേഷം വീടിനകത്തു പ്രവേശിക്കുകയായിരുന്നു. പി.സി.
മോഹനനും കുടുംബവും കോഴിക്കോട്ടുള്ള മകളുടെ വീട്ടിലായിരുന്നു.ആളില്ലാത്ത വീട്ടിൽ നിന്ന് ശബ്ദം കേട്ട് ഹൗസിങ് കോളനിയിലെ സെക്യൂരിറ്റി ജീവനക്കാരൻ സമീപവാസികളെ വിളിച്ചു കൂട്ടി.
എന്നാൽ മോഷ്ടാവ് അപ്പോഴേക്കും സ്ഥലം വിട്ടിരുന്നു. സ്വീകരണമുറിയിലുണ്ടായിരുന്ന ടിവി ചാക്കിൽ പൊതിഞ്ഞ് വീടിന്റെ പുറകിൽ വച്ച നിലയിൽ കണ്ടെത്തി.പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.വീട്ടിൽ നിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക പരിശോധനയിൽ വ്യക്തമായത്.
എസ്ഐ ഐ.എം. രവീന്ദ്രൻ, എഎസ്ഐ പി.യു.
അബ്ദുൽ ഗഫൂർ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. കഴിഞ്ഞ 5ന് ഇതേ മാതൃകയിൽ ബത്തേരി ഫെയർലാൻഡിലും മോഷണശ്രമം നടന്നിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]