കൽപറ്റ ∙ മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത പുനരധിവാസത്തിനായി സർക്കാരിതര സംഘടനകൾ 60 കോടി രൂപ ചെലവഴിച്ചതായി പീപ്പിൾസ് ഫൗണ്ടേഷൻ പഠന റിപ്പോർട്ട്. ദുരന്തം സംഭവിച്ച് ഒരു വർഷം പിന്നിടുന്ന സാഹചര്യത്തിൽ പുനരധിവാസം സംബന്ധിച്ച് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.
സർക്കാരും സർക്കാരിതര സംഘടനകളും നടത്തിയ പ്രവർത്തനങ്ങളെയും ദുരന്തത്തെ അതിജീവിച്ചവരുടെ നിലവിലെ അവസ്ഥയേയും പഠനം നടത്തിയാണ് പീപ്പിൾസ് ഫൗണ്ടേഷൻ വാർഷിക റിപ്പോർട്ട് തയാറാക്കിയത്. ദുരന്തത്തെ തുടർന്ന് ഇല്ലാതായ 88 കച്ചവട–ഉപജീവനോപാധികളിൽ 80 സ്ഥാപന ഉടമകളും മേപ്പാടിയിലും പരിസര പ്രദേശങ്ങളിലുമായി പുതിയ ഉപജീവനോപാധികൾ കണ്ടെത്തിയതായി റിപ്പോർട്ട് പറയുന്നു.
പൂർണമായി നശിച്ചതും വാസയോഗ്യമല്ലാതായതും ഉൾപ്പെടെ 544 വീടുകളിൽ 91.1 ശതമാനം കുടുംബങ്ങളും വാടക വീടുകളിലാണ് താമസിക്കുന്നത്. പരുക്കുപറ്റിയവരിൽ 50.4 ശതമാനം ആളുകൾ പരുക്ക് പൂർണമായും ഭേദമാകാത്തവരാണെന്നും കുടുംബങ്ങളിലെ 12 ശതമാനം ആളുകൾ മാരക രോഗാവസ്ഥയിലുള്ളവരാണെന്നുംപഠന റിപ്പോർട്ടിൽ പറയുന്നു.
523 വിദ്യാർഥികൾ പഠനം തുടരുന്നതായും 5 വിദ്യാർഥികൾ പഠനം നിർത്തിയതായും റിപ്പോർട്ടിലുണ്ട്.
മാനസികാരോഗ്യം, സാമ്പത്തികം, സാമൂഹികാവസ്ഥ, ദുരന്ത മുന്നറിയിപ്പ് സംവിധാനം ഉൾപ്പെടെ മേഖലകളിൽ നടത്തിയ പഠനത്തെ അധികരിച്ച് തയാറാക്കിയ റിപ്പോർട്ട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ പ്രകാശനം ചെയ്തു. പീപ്പിൾസ് ഫൗണ്ടേഷൻ വൈസ് ചെയർമാൻ എം. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു.
കെഎഫ്ആർ.ഐ മുൻ ഡയറക്ടർ ഡോ. ടി.വി.സജീവ്, ഹ്യൂം സെന്റർ ഡയറക്ടർ സി.കെ.വിഷ്ണുദാസ്, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സ്റ്റഡീസിലെ ഡിസാസ്റ്റർ സ്റ്റഡീസ് വടുപ്പ് അസോഷ്യേറ്റ് പ്രഫസർ ഡോ.
എസ്. മുഹമ്മദ് ഇർഷാദ്, ട്രാൻസിഷൻ സ്റ്റഡീസ് കോഓർഡിനേറ്റർ എ.കെ.
രാമദാസ്, പീപ്പിൾസ് ഫൗണ്ടേഷൻ പ്രോജക്ട് ഡയറക്ടർമാരായ ഡോ. വി.എം.നിഷാദ്, ടി.കെ.സുഹൈർ, റിസർച്ച് ഫെലോ നിരഞ്ജന എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.മുഹമ്മദ്, ടോട്ടം പ്രോഗ്രാം കോഓർഡിനേറ്റർ അൽഫ, ബി.സുരേഷ് ബാബു, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.പി.യൂനുസ്, വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി പ്രസന്നകുമാർ, എം.എസ്.എസ് ജില്ലാകോഓർഡിനേറ്റർ താഹിർ, മലബാർ ചാരിറ്റബിൾ ട്രസ്റ്റ് കോഓർഡിനേറ്റർ അബൂബക്കർ, സാമൂഹിക പ്രവർത്തകൻ മമ്മുട്ടി അഞ്ചുകുന്ന്, പീപ്പിൾസ് ഫൗണ്ടേഷൻ ജില്ലാ കോഓർഡിനേറ്റർ സി.കെ.സമീർ, പ്രോജക്ട് ഡയറക്ടർ സി.എ.ഷെരീഫ് എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

