കൂടിക്കാഴ്ച രണ്ടിന്;
സംസ്ഥാന യുവജന കമ്മിഷന്റെ വിവിധ പദ്ധതികളിൽ ജില്ലാ കോഓർഡിനേറ്റർ നിയമനത്തിനുള്ള കൂടിക്കാഴ്ച ഓഗസ്റ്റ് 2ന് രാവിലെ 10ന് തിരുവനന്തപുരം വികാസ്ഭവനിലെ യുവജന കമ്മിഷൻ ആസ്ഥാനത്ത്. പ്ലസ്ടു യോഗ്യതയുള്ള 18 നും 40 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
പ്രവൃത്തി പരിചയമുള്ളവർക്കു മുൻഗണന. www.ksyc.kerala.gov.in.
0471 2308630.
സീറ്റ് ഒഴിവ്
മാനന്തവാടി ∙ മേരി മാതാ ആർട്സ് ആൻഡ് സയൻസ് കോളജിൽ ഇംഗ്ലിഷ്, കംപ്യൂട്ടർ സയൻസ്, ഫിസിക്സ്, മാത്തമാറ്റിക്സ്, സുവോളജി, സോഷ്യൽ സയൻസ്, ഇക്കണോമിക്സ് എന്നീ 4 വർഷ ബിരുദ കോഴ്സുകളിൽ എസ്സി, എസ്ടി വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ റജിസ്റ്റർ ചെയ്ത അപേക്ഷകർ 30 ന് മുൻപായി കോളജ് ഓഫിസിൽ നേരിട്ട് ഹാജരാകുകയോ താഴെപ്പറയുന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യണം. 9495734956.
മാനന്തവാടി ∙ ഗവ.കോളജിൽ എസ്സി വിഭാഗത്തിൽ ബിഎ ഇംഗ്ലീഷ്, ഡവലപ്മെന്റ് ഇക്കണോമിക്സ് വിഷയങ്ങളിലും എസ്സി, എസ്ടി വിഭാഗങ്ങളിൽ ബിഎസ്സി ഇലക്ട്രോണിക്സ്, ഫിസിക്സ് വിഷയങ്ങളിലും സീറ്റുകൾ ഒഴിവുണ്ട്. കണ്ണൂർ സർവകലാശാലയിൽ റജിസ്റ്റർ ചെയ്ത അപേക്ഷയുടെ പകർപ്പുമായി 29നു മുൻപ് കോളജ് ഓഫിസിലെത്തി അപേക്ഷ നൽകണം.
04935 240351. വെള്ളമുണ്ട ∙ ഗവ.
ഐടിഐയിൽ വനിതകൾക്കായി സംവരണം ചെയ്ത സീറ്റുകൾ ഒഴിവുണ്ട്. മുൻപ് ഓൺലൈനായി അപേക്ഷ നൽകി വെരിഫിക്കേഷൻ പൂർത്തീകരിക്കാത്തവരും നിലവിൽ അപേക്ഷ നൽകാത്തവരും 31നു മുൻപ് ഐടിഐയിൽ അപേക്ഷ നൽകണം.
04935 294001.
താൽക്കാലിക നിയമനം
ബത്തേരി∙ കുപ്പാടി ഗവ ഹൈസ്കൂളിൽ ക്ലീനിങ് തസ്തികയിലേക്കുള്ള താൽക്കാലിക നിയമനത്തിന് കൂടിക്കാഴ്ച 28ന് രണ്ടിന് സ്കൂൾ ഓഫിസിൽ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]