
മഴ: വയനാട് ജില്ലയിൽ 15 ദുരിതാശ്വാസ ക്യാംപുകൾ; 592 പേരെ മാറ്റിപ്പാർപ്പിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൽപറ്റ ∙ വയനാട് ജില്ലയില്‍ കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് വൈത്തിരി, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി താലൂക്കുകളില്‍ ആരംഭിച്ച 15 ദുരിതാശ്വാസ ക്യാംപുകളിലായി 592 പേരെ മാറ്റിപ്പാർപ്പിച്ചു. 165 കുടുംബങ്ങളില്‍ നിന്നായി 207 പുരുഷന്മാര്, 233 സ്ത്രീകള്‍ (മൂന്ന് ഗര്‍ഭിണികള്‍), 152 കുട്ടികള്‍, 32 വയോജനങ്ങള്‍, രണ്ട് ഭിന്നശേഷിക്കാര്‍ എന്നിവരെയാണ് ക്യാംപുകളിലേക്ക് മാറ്റിയത്. വൈത്തിരി താലൂക്കില്‍ 6 ക്യാംപും സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ 7 ക്യാംപും മാനന്തവാടി താലൂക്കില്‍ 2 ക്യാംപുകളുമാണ് ആരംഭിച്ചത്. കാവുമന്ദം, വെങ്ങപ്പള്ളി, പടിഞ്ഞാറത്തറ, കോട്ടത്തറ, മുട്ടില്‍, പനമരം, മാനന്തവാടി, ചീരാല്‍, പൂതാടി, കോട്ടപ്പടി, നെന്മേനി, നൂല്‍പ്പുഴ വില്ലേജ് പരിധികളില്‍ താമസിക്കുന്നവരെയാണ് ക്യാംപുകളിലേക്ക് മാറ്റിയത്.
പാമ്പുംകുനി ഉന്നതിയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കോളിയാടി എയുപിഎസ് സ്കൂളില്‍ ആരംഭിച്ച ക്യാംപിലേക്ക് 18 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. 28 പുരുഷന്മാരും 32 സ്ത്രീകളും (1 ഗര്‍ഭിണി) 5 വയോധികര്‍, 21 കുട്ടികളുമാണ് ക്യാംപിലുള്ളത്. ചീരാല്‍ വെള്ളച്ചാല്‍ ഉന്നതിയില്‍ നിന്നും 10 കുടുംബങ്ങളെ കല്ലിങ്കര എയുപി സ്കൂളിലേക്കും മാറ്റി. ക്യാംപില്‍ 9 പുരുഷന്മാരും 11 സ്ത്രീകളും 9 കുട്ടികളുമാണുള്ളത്.
നൂല്‍പ്പുഴ പുഴങ്കുനി ഉന്നതിയിലെ 15 കുടുംബങ്ങളെ കല്ലൂര്‍ ജിഎച്ച്എസ് സ്കൂളില്‍ ആരംഭിച്ച ക്യാംപിലേക്ക് മാറ്റി. 11 പുരുഷന്മാരും 19 സ്ത്രീകളും 12 കുട്ടികളും ക്യാംപിലുണ്ട്. മുത്തങ്ങ ജിഎല്‍പി സ്കൂളിലേക്ക് 8 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. 10 പുരുഷന്മാരും 10 സ്ത്രീകളും 6 കുട്ടികളെയുമാണ് ക്യാംപിലേക്ക് മാറ്റിയത്. കുന്താണി ഗവ. എല്‍പി സ്കൂളില്‍ 17 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. 20 പുരുഷന്മാരും 29 സ്ത്രീകളും ഏഴു കുട്ടികളും മൂന്ന് വയോജനങ്ങളുമാണ് ഇവിടെയുള്ളത്. പൂതാടി എസ്എന്‍എച്ച്എസ് സ്കൂളിലേക്ക് ഒന്‍പത് കുടുംബങ്ങളെ മാറ്റി. 13 പുരുഷന്മാരും 12 സ്ത്രീകളും 7 കുട്ടികളെയുമാണ് മാറ്റിപാര്‍പ്പിച്ചത്.
മുത്തങ്ങ ജിഎല്‍പി സ്കൂളിലേക്ക് എട്ട് കുടുംബങ്ങളെ മാറ്റി. 10 പുരുഷന്മാര്, 10 സ്ത്രീകള്‍, 6 കുട്ടികള്‍ ക്യാംപിലുണ്ട്. നൂല്‍പ്പുഴ ചെട്ട്യാലത്തൂര്‍ എല്‍പി സ്കൂളിലേക്ക് 15 കുടുംബങ്ങളെ മാറ്റി. 15 പുരുഷന്മാരും 16 സ്ത്രീകളും 8 കുട്ടികളും 7 വയോജനങ്ങളും ക്യാംപില്‍ താമസിക്കുന്നുണ്ട്. വൈത്തിരി താലൂക്കിലെ മുട്ടില്‍ പറളിക്കുന്ന് ഡബ്യൂഒഎല്പി സ്കൂളില്‍ ആരംഭിച്ച ക്യാംപിലേക്ക് 10 കുടുംബങ്ങളെ മാറ്റി. 12 പുരുഷന്മാരും 15 സ്ത്രീകളും 3 കുട്ടികളും 2 ഭിന്നശേഷിക്കാരും 3 വയോധികരും ക്യാംപില്‍ താമസിക്കുന്നുണ്ട്.
കരിംകുറ്റി ജിവിഎച്ച് സ്കൂളിലേക്ക് 16 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. 27 പുരുഷന്മാര്, 24 സ്ത്രീകള്‍ (1 ഗര്‍ഭിണി), 17 കുട്ടികള്‍, 5 വയോധികരെയുമാണ് ക്യാംപിലേക്ക് മാറ്റിയത്. തരിയോട് എല്‍പി സ്കൂളില്‍ ആരംഭിച്ച ക്യാംപിലേക്ക് 12 കുടുംബങ്ങളെ മാറ്റിതാമസിപ്പിച്ചു. 17 പുരുഷന്മാര്, 19 സ്ത്രീകള്‍ (1 ഗര്‍ഭിണി), 20 കുട്ടികള്‍, 6 വയോജനങ്ങള്‍ എന്നിവരാണ് ക്യാംപില്‍ താമസിക്കുന്നത്. തെക്കുംതറ എയുപി സ്കൂളിലേക്ക് 19 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. 23 പുരുഷന്മാരും 25 സ്ത്രീകളും 26 കുട്ടികളും ഉള്‍പ്പെടുന്നു. പടിഞ്ഞാറത്തറ കൊപ്പിടി സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ എല്‍പി സ്കൂളില്‍ 5 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. 8 പുരുഷന്മാരും 7 സ്ത്രീകളും 6 കുട്ടികളുമാണ് ക്യാംപിലുള്ളത്.
മേപ്പാടി കോട്ടനാട് ഗവ. യുപി സ്കൂളിലെ ക്യാംപില്‍ 5 കുടുംബങ്ങള്‍ താമസിക്കുന്നു. 8 പുരുഷന്മാര്, 9 സ്ത്രീകള്‍, 3 കുട്ടികളും, 3 വയോജനങ്ങളും ഉള്‍പെടുന്നു. മാനന്തവാടി താലൂക്കിലെ പനമരം ഹയര്‍സെക്കന്‍ഡറി സ്കൂളിലേക്ക് 15 കുടുംബങ്ങളെ മാറ്റി. 12 പുരുഷന്മാരും 17 സ്ത്രീകളും 15 കുട്ടികളും ക്യാംപിലുണ്ട്. മാനന്തവാടി വരടിമൂല സാംസ്കാരിക നിലയത്തിലേക്ക് ഒരു കുടുംബത്തെയും മാറ്റി പാര്‍പ്പിച്ചു. ഒരു സ്ത്രീയും ഒരു പുരുഷനും മൂന്ന് കുട്ടികളുമാണുള്ളത്.