
വയനാട് ജില്ലയിൽ ഇന്ന് (27-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പെരുവക മുത്തപ്പൻ ക്ഷേത്രത്തിൽ മാസ വെള്ളാട്ട്
മാനന്തവാടി ∙ പെരുവക മുത്തപ്പൻ ക്ഷേത്രത്തിലെ മാസ വെള്ളാട്ട് മേയ് 3, 4 തീയതികളിൽ നടക്കും.3ന് നട തുറക്കൽ, വിശേഷാൽ പൂജകൾ, മലയിറക്കൽ, അന്നദാനം, മുത്തപ്പൻ വെള്ളാട്ട്, മലക്കാരി വെള്ളാട്ട് ,ഗുളികൻ വെള്ളാട്ട് ,ദീപാരാധന, അന്നദാനം, കളിക്കപ്പാട്ട്, കലശം വരവ്, ഭഗവതി വെള്ളാട്ട് എന്നിവ ഉണ്ടാകും. 4ന് നട തുറക്കൽ, വിശേഷാൽ പൂജകൾ, തിരുവപ്പന ,അന്നദാനം, ഭഗവതി തിറ ,ദീപാരാധന, അന്നദാനം എന്നിവയും നടക്കും.
പൂർവവിദ്യാർഥി സംഗമം ഇന്ന്
പുൽപള്ളി ∙ വിജയാ ഹയർ സെക്കൻഡറി സ്കൂളിലെ 1988 ബാച്ച് എസ്എസ്എൽസി ബാച്ചുകാരുടെ സംഗമം ഇന്ന് 10ന് സ്കൂളിൽ നടക്കും.ഐ.സി.ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.180 പേരാണ് ഓർമപുതുക്കാൻ സ്കൂളിൽ ഒത്തുചേരുന്നത്.
പുതുഞായർ കുരിശുമല കയറ്റം ഇന്ന്
പുൽപള്ളി ∙ യേശുക്രിസ്തുവിന്റെ പീഡാനുഭവനത്തെയും മരണത്തെയും അനുസ്മരിച്ചുള്ള കുരിശുമല കയറ്റം ഇന്ന് ശിശുമലയിൽ. പാപപരിഹാരവും അനുഗ്രങ്ങളും തേടി നിരവധിയാളുകൾ ഇന്ന് കുരിശിന്റെ വഴിയേ സഹനയാത്ര നടത്തും. പലവിധ നിയോഗങ്ങളോടെയാണ് കുരിശും കല്ലുകളുമേന്തി വിശ്വാസികൾ ചെങ്കുത്തായ മലയിലേക്ക് നടന്നുകയറുന്നത്. ക്രിസ്തു ശിഷ്യനായ മാർ.തോമാശ്ലീഹായുടെ തിരുനാൾ ദിനമായ ഇന്ന് പുതുഞായറായി കൊണ്ടാടുന്നു. ഇന്നുരാവിലെ 7ന് തീർഥാടന കേന്ദ്രത്തിൽ മലങ്കര റീത്തിൽ കുർബാന. 9ന് ആചാരപരമായ കുരിശിന്റെ വഴിയാരംഭിക്കും. 10ന് തിരുനാൾ കുർബാന. രൂപതാ പ്രോക്യുറേറ്റർ ഫാ.ജോസ് കൊച്ചറയ്ക്കൽ സന്ദേശംനൽകും. ഇന്നലെ രാത്രിയും നിരവധിയാളുകൾ മലകയറി.വിപുലമായ സൗകര്യങ്ങളാണ് ഇത്തവണ കുരിശുമലയിൽ ഒരുക്കിയിട്ടുള്ളത്. രാവിലെ 8.30 മുതൽ തീർഥാടനകേന്ദ്രത്തിൽ ഭക്ഷണം നൽകും. കുടിവെള്ളം, മെഡിക്കൽ സൗകര്യങ്ങളും മലമുകളിലൊരുക്കിയിട്ടുണ്ടെന്ന് ആഘോഷ കമ്മിറ്റി അറിയിച്ചു.