
വയനാട് ജില്ലയിൽ ഇന്ന് (27-03-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആൺകുട്ടികൾക്ക് സൗജന്യ നൃത്ത പരിശീലനം: ബത്തേരി ∙ ആൺകുട്ടികൾക്ക് സൗജന്യ നൃത്തപരിശീലനവുമായി ബത്തേരി ചിലങ്ക കലാക്ഷേത്ര. മുഴുവൻ നൃത്ത ഇനങ്ങളിലും ആൺകുട്ടികൾക്ക് പരിശീലന സൗകര്യമുണ്ടെന്ന് നൃത്താധ്യാപിക കലാമണ്ഡലം റെസി ഷാജി ദാസും മറ്റു പ്രതിനിധികളും അറിയിച്ചു. രജതജൂബിലിയുടെ നിറവിൽ വിവിധ അവധിക്കാല നൃത്ത പരിശീലന ക്ലാസുകൾ നടത്തും. നൃത്തം, സംഗീതം, കരാട്ടെ, അബാക്കസ് എന്നിവയിൽ പ്രത്യേക പരിശീലനങ്ങളുണ്ടാകും. പരിശീലന ക്ലാസുകളുടെയും കരാട്ടെ പരിശീലനത്തിന്റെയും ഉദ്ഘാടനം നഗരസഭ അധ്യക്ഷൻ ടി.കെ.രമേഷ് 5ന് രാവിലെ 11ന് നിർവഹിക്കും.
റിസർച് സയന്റിസ്റ്റ്
കൽപറ്റ ∙ ആരോഗ്യ വകുപ്പിന് കീഴിലെ സംസ്ഥാന ഹെൽത്ത് സിസ്റ്റംസ് റിസോഴ്സ് സെന്റർ-കേരളയിലെ ഐസിഎംആർ റിസർച് പ്രോജക്ടിലേക്ക് റിസർച് സയന്റിസ്റ്റ്, ടെക്നിക്കൽ സപ്പോർട്ട് തസ്തികകളിൽ കരാർ നിയമനം നടത്തുന്നു. അപേക്ഷകൾ ഏപ്രിൽ 10നു മുൻപ് ഓൺലൈനായി നൽകണം. www.shsrc.kerala.gov.in. 0471 2323223.
സ്റ്റേഷനറി വിതരണം ഉണ്ടാവില്ല
കൽപറ്റ ∙ ജില്ലാ സ്റ്റേഷനറിയിൽ വാർഷിക സ്റ്റോക്കെടുപ്പ് നടക്കുന്നതിനാൽ ഏപ്രിൽ ഒന്ന്, 2 തീയതികളിൽ സ്റ്റേഷനറി വിതരണം ഉണ്ടായിരിക്കില്ലെന്ന് ജില്ലാ സ്റ്റേഷനറി ഓഫിസർ അറിയിച്ചു.
ഡിസ്കൗണ്ട് മേള
കൽപറ്റ ∙ കേരള ഖാദി ഗ്രാമവ്യവസായയിൽ റമസാൻ പ്രമാണിച്ച് ഖാദി സ്പെഷൽ ഡിസ്കൗണ്ട് മേള സംഘടിപ്പിക്കുന്നു. ഖാദി ഗ്രാമവ്യവസായ ബോർഡിന് കീഴിൽ ഇന്നും നാളെയും സ്പെഷൽ ഡിസ്കൗണ്ട് വിൽപന നടക്കും. മേളയിൽ ഖാദി തുണിത്തരങ്ങൾ, മുണ്ടുകൾ, ഷർട്ടുകൾ എന്നിവ ലഭിക്കും.
വൈദ്യുതി മുടക്കം
വെള്ളമുണ്ട ∙ ഇന്ന് പകൽ 8–5: അത്തിക്കൊല്ലി ട്രാൻസ്ഫോമർ പരിധി, കല്ലോടി കോൺവെന്റ് പരിസരം.
സേവനം മുടങ്ങും
പനമരം∙ കെ സ്മാർട്ട് സോഫ്റ്റ്വെയർ വിന്യാസത്തിന്റെ ഭാഗമായി 31 മുതൽ ഏപ്രിൽ 9 വരെ പഞ്ചായത്തിൽ നിന്ന് പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന സേവനങ്ങൾക്ക് തടസ്സം നേരിടാൻ സാധ്യതയുള്ളതായി സെക്രട്ടറി അറിയിച്ചു.
ഗോത്ര സാഹിത്യ സംഗമം ഇന്നു മുതൽ
കോഴിക്കോട് ∙ വിവിധ സംസ്ഥാനങ്ങളിലെ ഗോത്രഭാഷാ എഴുത്തുകാരും ഗോത്രമേഖലയിലെ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന വിദഗ്ധരും ഒത്തുചേരുന്ന ദേശീയ ഗോത്ര സാഹിത്യ സംഗമം ഇന്നു മുതൽ 29 വരെ കിർതാഡ്സിൽ നടത്തും.