കൽപറ്റ ∙ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ, ലിംഗവിവേചനം എന്നിവ അവസാനിപ്പിക്കാൻ വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ ‘ഓറഞ്ച് ദ് വേൾഡ്’ ക്യാംപെയ്ൻ തുടങ്ങി. ക്യാംപെയ്ൻ ഭാഗമായി ജില്ലയിൽ ഡിസംബർ 10 വരെ സംഘടിപ്പിക്കുന്ന പരിപാടികളുടെ ഭാഗമായി കലക്ടറേറ്റ് പരിസരത്ത് സംഘടിപ്പിച്ച ജില്ലാതല റാലി കലക്ടർ ഡി.ആർ.മേഘശ്രീ ഫ്ലാഗ് ഓഫ് ചെയ്തു.
സ്ത്രീധന–ശൈശവ വിവാഹം നിരോധനം, ദുരാചാരങ്ങൾ നിർമാർജനം ചെയ്തു ചൂഷണരഹിതമായ സമൂഹം സൃഷ്ടിക്കുകയാണ് ക്യാംപെയ്നിന്റെ ലക്ഷ്യം.
ജില്ലയിലെ സർക്കാർ, അർധ സർക്കാർ, പൊതുമേഖല, സഹകരണ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ജില്ലാ വനിതാ ശിശു വികസന ഓഫിസർമാരുടെ നേതൃത്വത്തിൽ പോഷ് ആക്ട്, ഡിവി ആക്ട്, ശൈശവ വിവാഹ നിരോധന നിയമം, സ്ത്രീധന നിരോധന നിയമം, സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള സൈബർ ആക്രമണം എന്നിവ സംബന്ധിച്ചു ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കും.
കൗമാരക്കാരായ പെൺകുട്ടികൾക്കും അമ്മമാർക്കും പ്രത്യേക കൗൺസലിങ്, ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിക്കും. ജില്ലാ വനിതാ ശിശു വികസന ഓഫിസർ കെ.ആർ.ബിന്ദുബായ്, ജില്ലാ ശിശു സംരക്ഷണ ഓഫിസർ കാർത്തിക അന്ന തോമസ്, വനിതാ ശിശു വികസന ജില്ലാ പ്രോഗ്രാം ഓഫിസർ എം.ജി.ഗീത, ജില്ലാ വനിതാസെൽ ഇൻചാർജ് ജാൻസി ജോർജ്, വനിതാ പ്രൊട്ടക്ഷൻ ഓഫിസർ എൻ.പി.ഗീത, എം.ജീജ എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

