നടവയൽ∙ തകർന്നു കിടക്കുന്ന നടവയൽ സിഎം കോളജ് – ചീരവയൽ റോഡ് അടിയന്തരമായി നന്നാക്കണമെന്ന ആവശ്യവുമായി വിദ്യാർഥികളും നാട്ടുകാരും രംഗത്ത്. കോളജിലേക്കുള്ള ബസുകളടക്കം കടന്നു പോകുന്ന റോഡാണ് വർഷങ്ങളായി തകർന്നു കിടക്കുന്നത്.
ഇതുവഴി നടന്നു പോകാൻ തന്നെ ബുദ്ധിമുട്ടാണ്. പനമരം പഞ്ചായത്തിലെ ഈ റോഡ് നന്നാക്കുമെന്ന് നിലവിലുള്ള ഭരണസമിതി അധികാരത്തിലേറിയ അന്നുമുതൽ പറയുന്നതാണെങ്കിലും നടപടിയില്ലെന്ന് മാത്രം. ജനങ്ങൾ ചോദിക്കുമ്പോൾ ഫണ്ട് വച്ചിട്ടുണ്ട് പണി കരാർ എടുക്കാൻ ആളില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്.
പള്ളിയും ഒട്ടേറെ വീടുകളും ആയിരത്തോളം കുട്ടികൾ പഠിക്കുന്ന കോളജും ആശ്രയിക്കുന്ന ഏക റോഡിൽ പലയിടത്തും മെറ്റൽ ഇളകിക്കിടക്കുന്നതിനാൽ ഇരുചക്രവാഹനത്തിൽ കോളജിലേക്ക് എത്താൻ കഴിയുന്നില്ലെന്ന് വിദ്യാർഥികൾ പറയുന്നു.
ഇളകിക്കിടക്കുന്ന മെറ്റൽ മഴക്കാലത്ത് ഒഴുകിപ്പോയ ഭാഗങ്ങളിലെല്ലാം ഇപ്പോൾ ഗർത്തങ്ങൾ രൂപപ്പെട്ട നിലയിലാണ്.
റോഡ് ഉടനടി ഗതാഗതയോഗ്യമാക്കിയില്ലെങ്കിൽ വോട്ട് ബഹിഷ്കരണം അടക്കമുള്ള സമരപരിപാടികളുമായി രംഗത്തിറങ്ങുമെന്ന് നാട്ടുകാർ പറയുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

