ബത്തേരി∙ കോഴിഫാമിൽ തെരുവുനായ്ക്കൾ അതിക്രമിച്ചു കയറിയതിനെ തുടർന്ന് 550 കോഴികൾ ചത്തു.32 ദിവസം പ്രായമായവയായിരുന്നു കോഴികൾ. മാടക്കര കാഞ്ഞിരത്തിങ്കൽ ജമാലിന്റെ ഇറച്ചിക്കോഴി ഫാമിലാണ് കഴിഞ്ഞ ദിവസം രാത്രി 3 തെരുവുനായ്ക്കൾ നുഴഞ്ഞു കയറിയത്.
2 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.കോഴിഫാം മറച്ചിരുന്ന കമ്പിവലയുടെ ഒരുഭാഗത്തുള്ള ദ്വാരത്തിൽ കൂടിയാണ് നായ്ക്കൾ അകത്തു കയറിയതെന്ന് കരുതുന്നു.ഇന്നലെ രാവിലെ ജമാൽ ഫാലിമെത്തിയപ്പോഴാണ് കോഴികൾ കൂട്ടത്തോടെ ചത്തു കിടക്കുന്നത് കണ്ടത്.
ആൾപ്പെരുമാറ്റമുണ്ടായതോടെ നായ്ക്കൾ പുറത്തേക്കോടുന്നതും ജമാൽ കണ്ടു. നായ്ക്കൾ അകത്തു കടന്ന് കോഴികളെ കൂട്ടത്തോടെ ആക്രമിക്കുകയാണ് ഉണ്ടായത്. 6 കോഴികളെ നായ്ക്കൾ തിന്നുകയും ചെയ്തു. 8 ദിവസം കൂടി കഴിഞ്ഞാൽ കോഴികൾ വിൽപനയ്ക്ക് തയാറാകുമായിരുന്നു.
1200 കോഴികളാണ് ആകെ ഫാമിൽ ഉണ്ടായിരുന്നതെന്നും ഉപജീവനമാർഗമാണ് തെരുവുനായ്ക്കൾ ഇല്ലാതാക്കിയതെന്നും ജമാൽ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

