ഇന്ന്
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴയ്ക്കു സാധ്യത
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല
വിരമിച്ച അധ്യാപകർക്ക് അവസരം
കൽപറ്റ ∙ സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന പത്താംതരം തുല്യതാ കോഴ്സിൽ ക്ലാസെടുക്കാൻ സർവീസിൽ നിന്നു വിരമിച്ച അധ്യാപകർക്ക് അവസരം. മാനന്തവാടി, പനമരം, ബത്തേരി, കൽപറ്റ, പൊഴുതന എന്നിവിടങ്ങളിലാണ് പഠന കേന്ദ്രങ്ങൾ.
അതതു വിഷയങ്ങളിൽ ബിഎഡ് യോഗ്യതയുള്ള സന്നദ്ധ അധ്യാപകർ ക്ലാസെടുക്കുന്നതിന് പ്രതിഫലം ആവശ്യമില്ലെന്ന സത്യവാങ്മൂലത്തോടൊപ്പം യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ കോപ്പി ജില്ലാ കോഓർഡിനേറ്റർ,
ജില്ലാ സാക്ഷരതാ മിഷൻ, സിവിൽ സ്റ്റേഷൻ, കൽപറ്റ നോർത്ത് പി.ഒ, 673122 എന്ന വിലാസത്തിൽ 30ന് അകം നേരിട്ടോ തപാൽ മുഖനയോ നൽകണം. സന്നദ്ധ അധ്യാപകരുടെ അഭാവത്തിൽ ജില്ലയിലെ തുല്യതാ ടീച്ചേഴ്സ് പാനലിൽ നിന്ന് അധ്യാപകരെ നിയമിക്കുമെന്ന് ജില്ലാ കോഓർഡിനേറ്റർ പി.പ്രശാന്ത്കുമാർ അറിയിച്ചു.
കൂടിക്കാഴ്ച 30ന്
മാനന്തവാടി ∙ ദേശീയ ആയുഷ് മിഷൻ കീഴിൽ കരാർ അടിസ്ഥാനത്തിൽ ഫിസിയോതെറപ്പിസ്റ്റ് നിയമനത്തിനുള്ള കൂടിക്കാഴ്ച 30ന് രാവിലെ 10ന് മാനന്തവാടി ജില്ലാ ഹോമിയോ ആശുപത്രി ജില്ലാ പ്രോഗ്രാം മാനേജ്മന്റ് യൂണിറ്റ് ഓഫിസിൽ. 8848002947.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

