ചെന്നലോട്∙ തരിയോട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ സംരക്ഷണ ഭിത്തി നിർമാണം ഉടൻ പൂർത്തിയാക്കണമെന്നു നാട്ടുകാർ. കൽപറ്റ–പടിഞ്ഞാറത്തറ റോഡരികിൽ നടക്കുന്ന നിർമാണം മുടങ്ങിയത് വൻ ദുരിതമാകുന്നു.
നിർമാണത്തിന്റെ ഭാഗമായി പഴയ മതിൽ കുഴിച്ചു നീക്കിയ ഭാഗത്തെ മണ്ണും പൊടിയും പരിസരമാകെ വ്യാപിക്കുകയാണ്. മഴ പെയ്തതോടെ ചെളിയും നിറഞ്ഞു.
ബസ് കാത്തിരിക്കുന്ന സ്ഥലം ആയതിനാൽ യാത്രക്കാർക്കും ഇത് ദുരിതമാവുകയാണ്. എന്നാൽ നിർമാണവുമായി ബന്ധപ്പെട്ട
ചില തർക്കങ്ങളാണ് പണി നിലയ്ക്കാൻ ഇടയാക്കിയതെന്ന് അധികൃതർ പറഞ്ഞു. 5.5 ലക്ഷം രൂപയാണ് മതിലും ഗേറ്റും നിർമിക്കാൻ അനുവദിച്ചത്.
അതിന്റെ ഭാഗമായി പ്രവൃത്തികൾ ആരംഭിച്ചെങ്കിലും ബസ് കാത്തിരിപ്പു കേന്ദ്രം നിർമിക്കാൻ സ്ഥലം ഒരുക്കണമെന്ന ആവശ്യം ഉയർന്നതോടെയാണു പണി നിലച്ചത്. പ്രവൃത്തി നിലച്ചതുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയിരുന്നതായും പ്രവൃത്തി ഉടനെ പുനരാരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]