
ബത്തേരി ∙ മസ്തിഷ്കജ്വരം റിപ്പോർട്ടു ചെയ്തതുമായി ബന്ധപ്പെട്ട് നഗരസഭയുടെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ് അധികൃതരെ ഉൾപ്പെടുത്തി പ്രത്യേക യോഗം ചേർന്നു. കഴിഞ്ഞ 2 ദിവസമായി കൈക്കൊണ്ട
നടപടികൾ യോഗത്തിൽ വിലയിരുത്തി. നഗരസഭ പരിധിയിൽ 43 വയസ്സുകാരനാണു മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. ജ്വരം റിപ്പോർട്ട് ചെയ്ത സ്ഥലത്ത് ആരോഗ്യവകുപ്പ് അധികൃതർ സന്ദർശനം നടത്തി മുൻകരുതലുകൾ കൈക്കൊണ്ടു. പരിശോധന, കുടിവെള്ള സ്രോതസ്സുകളിൽ സൂപ്പർ ക്ലോറിനേഷൻ എന്നിവ നടത്തി.
പലയിടങ്ങളിൽ നിന്നുള്ള വെള്ളം ആരോഗ്യവകുപ്പ് ശേഖരിച്ചു.
കിണറുകൾ, കുഴൽ കിണറുകൾ, ജലസംഭരണികൾ എന്നിവ അതിൽ പെടും. ഭയപ്പെടേണ്ട
സാഹചര്യമില്ലെന്ന് നഗരസഭ അധ്യക്ഷൻ ടി.കെ. രമേഷ് പറഞ്ഞു. നഗരസഭ അധ്യക്ഷ ഷാമില ജുനൈസ്, കൗൺസിലർ പ്രജിത രവി, നഗരസഭ ആര്യഗ്യ വിഭാഗം ക്ലീൻ സിറ്റി മാനേജർ പി.എസ്.
സന്തോഷ്കുമാർ, ഡോ. ബിജു, ഹെൽത്ത് ഇൻസ്പെക്ടർ ഷാജഹാൻ തുടങ്ങിയവർ കാര്യങ്ങൾ വിശദീകരിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]