
പുൽപള്ളി ∙ പാതിരി റിസർവ് വനത്തിൽ അതിക്രമിച്ചു കയറി പുള്ളിമാനിനെ കുരുക്ക് വച്ച് പിടികൂടി ഇറച്ചിയാക്കിയ കേസിൽ രണ്ടുപേർ പിടിയിൽ. പാതിരി സ്വദേശികളായ സതീഷ് (40), രാജൻ (44) എന്നിവരെയാണു വനപാലകർ പിടികൂടിയത്. ഇവരിൽനിന്ന് മാനിറച്ചി, കുരുക്ക് വയ്ക്കാൻ ഉപയോഗിച്ച കേബിൾ, ആയുധങ്ങൾ എന്നിവ പിടിച്ചെടുത്തു.
ഇവർ സ്ഥിരമായി കാട്ടിറച്ചി വിൽപനയ്ക്കായി കൈമാറുന്ന പട്ടാണിക്കൂപ്പ് സ്വദേശിയെക്കൂടി പിടികൂടാനുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.പുൽപള്ളി ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകരായ അഖിൽ സൂര്യദാസ്, സി.എസ്.
അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലാണു പ്രതികളെ പിടികൂടിയത്. മോഹൻകുമാർ, ഒ.രാജു, പി.എസ്. ശ്രീജിത്, ജോജിഷ്, അശ്വിൻ, വിപിൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]