
ഗൂഡല്ലൂർ ∙ ഓവാലി പഞ്ചായത്തിൽ വിവിധ പ്രദേശങ്ങളിൽ ഒട്ടേറെ പേരെ ആക്രമിച്ചു കൊലപ്പെടുത്തിയ രാധാകൃഷ്ണൻ എന്നു നാട്ടുകാർ വിളിക്കുന്ന കാട്ടാനയെ പിടികൂടാനുള്ള നടപടികൾ ആരംഭിച്ചു. രണ്ടാഴ്ച മുൻപാണ് ബാർവുഡിൽ തോട്ടം തൊഴിലാളിയായ മണിയെ കാട്ടാന ആക്രമിച്ചു കൊലപ്പെടുത്തിയത്.15 വർഷമായി ജനവാസ മേഖലയിൽ മാത്രമാണ് ഈ കാട്ടാന മേയുന്നത്.
കഴിഞ്ഞ വർഷം ഈ കാട്ടാനയെ കാട്ടിലേക്ക് തുരത്താനുള്ള വനം വകുപ്പിന്റെ ശ്രമം പരാജയപ്പെട്ടിരുന്നു.
നിലമ്പൂർ വനങ്ങളിൽ നിന്നു കൂട്ടമായി എത്തുന്ന കാട്ടാനകൾ ഇവിടെ തങ്ങാറില്ല. ആനത്താരകൾ വഴി ഇവ മുതുമല വനത്തിലേക്കു കടക്കും. എന്നാൽ, ഈ കാട്ടാന ജനവാസ മേഖലയിൽനിന്നു കാട്ടിലേക്കു കടക്കാറില്ല.ഈ പ്രദേശത്തുള്ള കമ്പനി എസ്റ്റേറ്റുകളിൽ സ്ഥിര സാന്നിധ്യമായി മാറി.
കാട്ടാനയെ നിരീക്ഷിക്കുന്നതിനായി മുതുമലയിൽ നിന്നുള്ള വിജയ്, വസിം താപ്പാനകളെ ബാർവുഡിലെത്തിച്ചു.കാട്ടാനയെ പിടികൂടി മുതുമലയിലേക്ക് മാറ്റാനുള്ള നടപടികളാണ് നടക്കുന്നത്.
ഇതിനുള്ള ഉത്തരവ് ഉടൻ ലഭിക്കുമെന്ന് വനം വകുപ്പ് ജീവനക്കാർ അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]