
ചൂരൽമല –മുണ്ടക്കൈ ഉരുൾപൊട്ടൽ: പുന്നപ്പുഴയിലെ അവശിഷ്ടം നീക്കാൻ 195.5 കോടിയുടെ പദ്ധതിക്ക് മന്ത്രിസഭാ അംഗീകാരം
തിരുവനന്തപുരം / കോഴിക്കോട് ∙ വയനാട്ടിലെ ചൂരൽമല – മുണ്ടക്കൈ ഉരുൾപൊട്ടലിനെത്തുടർന്ന് മേപ്പാടിയിലെ പുന്നപ്പുഴയിൽ അടിഞ്ഞുകൂടിയ അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ 195.5 കോടി രൂപയുടെ പദ്ധതിക്ക് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകി. പദ്ധതി നടപ്പാക്കാൻ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി.
കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പാച്ചിലിൽ ചൂരൽമലയിൽ പുഴ നിറഞ്ഞു കവിഞ്ഞപ്പോൾ മുണ്ടക്കൈ–അട്ടമല
റോഡിലേക്ക് വെള്ളം കയറിയപ്പോൾ.
എന്നാൽ, പുഴയിലെ അവശിഷ്ടങ്ങൾ നീക്കുന്ന പ്രവൃത്തി ഏപ്രിൽ 16നു തന്നെ ആരംഭിച്ചതാണ്. കാലവർഷത്തിനു മുൻപേ പൂർത്തിയാക്കാനാണു ലക്ഷ്യമിട്ടതെങ്കിലും പണികൾ ഇഴഞ്ഞുനീങ്ങിയതിനാൽ തീർക്കാനായില്ല.
അതിനിടെ, പുഴയിൽനിന്നു കോരിമാറ്റി തീരത്തോടു ചേർന്ന് ഭിത്തിയെന്നപോലെ ക്രമീകരിച്ച നീളൻ മൺതിട്ട മേയ് 28നുണ്ടായ മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി.
ബാക്കിയുണ്ടായിരുന്ന മൺതിട്ട ഇന്നലത്തെ മലവെള്ളപ്പാച്ചിലിലും കുത്തിയൊലിച്ചു.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ചുമതലയിലായിരുന്നു നവീകരണ പ്രവൃത്തികൾ. ബെയ്ലി പാലത്തിന് താഴെ പുഴയുടെ അരികുകളിലേക്ക് മണ്ണിട്ട് ആഴംകൂട്ടാനുള്ള നടപടികളും തുടങ്ങിയിരുന്നു.
പാറകളും മരത്തടികളും മണ്ണും അടങ്ങുന്ന 50 ലക്ഷം ക്യുബിക് മീറ്റർ അവശിഷ്ടങ്ങളാണു പുഴയിൽ അടിഞ്ഞത്. ബെയ്ലി പാലത്തിന്റെ ബലക്ഷയം ഒഴിവാക്കാനായി സ്ഥാപിച്ച ഗാബിയോൺ കവചം (ചതുരാകൃതിയിൽ നെറ്റ് സ്ഥാപിച്ച് അതിൽ കല്ലിറക്കി ഉറപ്പിക്കുന്ന രീതി) ഇന്നലെ മണ്ണിൽ മൂടിപ്പോയി.
സമീപത്തു നിർമിച്ച കോൺക്രീറ്റ് ഭിത്തിയിൽ വിള്ളലുമുണ്ടായി. കനത്ത മഴയെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ ചൂരൽമലയിൽ പുഴ നിറഞ്ഞൊഴുകുമ്പോൾ മുണ്ടക്കൈ–അട്ടമല റോഡിലേക്ക് വെള്ളം കയറിയ ഭാഗത്ത് രക്ഷാപ്രവർത്തനത്തിനെത്തിയ ദുരന്തനിവാരണ സേനാഗംങ്ങൾ വടം വലിച്ചു കെട്ടുന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ പ്രതിഷേധക്കാരുമായി സംസാരിക്കുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]