
തകർന്ന് തരിപ്പണമായി പാക്കം റോഡ്; നന്നാക്കാൻ നടപടിയില്ല
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വാഴവറ്റ ∙ തകർന്നു കിടക്കുന്ന പാക്കം റോഡ് നന്നാക്കാൻ നടപടിയില്ല. വാഴവറ്റ–പാക്കം–നെടുമ്പാല റോഡാണ് തകർന്ന് കിടക്കുന്നത്. വാഴവറ്റയിൽ നിന്ന് തുടങ്ങുന്ന ഭാഗത്ത് റോഡ് തകർന്നിട്ടില്ലെങ്കിലും പിന്നീടങ്ങോട്ട് പൂർണമായും തകർന്ന അവസ്ഥയിലാണ്. പാക്കം സ്കൂളിന്റെ മുൻവശത്തെ കുറേയെറെ ഭാഗം തകർന്ന് വൻ കുഴികളായി കിടക്കുകയാണ്.
ടാർ ഭൂരിഭാഗവും ഇളകി പോയി, കല്ലുകൾ ഇളകി. കയറ്റം കൂടിയായതിനാൽ വാഹനങ്ങൾ കടന്നു പോകാൻ കഴിയാത്ത വിധമാണ് തകർന്നിരിക്കുന്നത്. അരിക് ഭാഗത്തെല്ലാം വെള്ളം ഒഴുകുന്നതിനാൽ കുഴികളും രൂപപ്പെട്ടിട്ടുണ്ട്. മഴ പെയ്യുമ്പോൾ റോഡിലെ കുഴികളിലെല്ലാം വെള്ളം കെട്ടി നിൽക്കുകയാണ്. മേപ്പാടിക്കടക്കം പോകുന്നതിന് ഉപയോഗപ്പെടുത്തുന്ന പ്രധാനപ്പെട്ട റോഡായിട്ടും നന്നാക്കാൻ നടപടിയില്ല.