പുൽപള്ളി ∙ പുൽപള്ളി, മുള്ളൻകൊല്ലി, പൂതാടി പഞ്ചായത്തുകാർക്ക് ജില്ലാ ആസ്ഥാനമായ കൽപറ്റയിൽ എളുപ്പമെത്താവുന്ന എരിയപ്പള്ളി–കേണിച്ചിറ– കോട്ടവയൽ റോഡിന്റെ ഭാഗമായ മണൽവയൽ–എരിയപ്പള്ളി റോഡ് നിർമാണം ഇഴയുന്നതിൽ നാട്ടുകാർക്ക് കടുത്ത പ്രതിഷേധം. വനമില്ലാതെ പുൽപള്ളി പ്രദേശത്തുകാർക്ക് പുറത്തേക്കു കടക്കാനുള്ള ഈ പാതയ്ക്ക് ഏറെ പ്രസക്തിയുണ്ട്.
എരിയപ്പള്ളി– മണൽവയൽ മരാമത്ത് റോഡിലെ 2.2.
കിലോമീറ്റർ നിർമാണത്തിന് കരാറെടുത്ത കെഎംടി കൺസ്ട്രക്ഷൻ 8 മാസം മുൻപ് പ്രവർത്തികളാരംഭിച്ചിരുന്നു. കഴിഞ്ഞ മഴക്കാലത്ത് റോഡ് കുത്തിപ്പൊളിച്ച് വെള്ളക്കെട്ടുണ്ടാക്കിയവർ വേനലായപ്പോൾ ഒരു പണിയും നടത്താതെ ഉഴപ്പുന്നെന്നാണ് നാട്ടുകാരുടെ പരാതി.
റോഡിന് വീതികൂട്ടൽ, പാർശ്വസംരക്ഷണം, അഴുക്കുചാൽ, താഴകല്ലുവയൽ പാലം നിർമാണം പൈപ്പ് ലൈൻ സ്ഥാപിക്കൽ തുടങ്ങിയ ജോലിയെല്ലാം നടക്കാനുണ്ട്.
അവിടെയും ഇവിടെയും റോഡ് കുത്തിയിളക്കിയും പലേടത്തായി റോഡിന്റെ പാർശ്വസംരക്ഷണം ഭാഗികമായും നിർമിച്ചു.റോഡരികിലെ വീട്ടുകാരെയും വ്യാപാരികളെയും പൊടിയിൽ മുക്കുന്ന ജോലിയാണിപ്പോൾ ആകെ നടക്കുന്നത്.
മണൽവയലിൽ കൾവെർട്ട് നിർമാണം പാതിവഴിയിലാണ്. ഇവിടെ റോഡരിക് കെട്ടിയഭാഗത്ത് മണ്ണ് നിറയ്ക്കാനുണ്ട്.
താഴെ കല്ലുവയലിൽ ധാരാളം ജോലികൾ നടത്താനുണ്ട്. ഇവിടെ റോഡ് ഉയർത്തുന്നുണ്ട്.
പാർശ്വസംരക്ഷണം ഭാഗികമാണ്. കൽകെട്ടുകൾ പലേടത്തും ഇടിഞ്ഞു.
വേണ്ടത്ര ഉറപ്പ് നിർമാണത്തിനില്ലെന്നും നാട്ടുകാർ പരാതിപറയുന്നു. ഇവിടെ 500 മീറ്ററോളം പാർശ്വസംരക്ഷണം നടത്താനുണ്ട്.
ഇതുവരെ നടത്തിയത് കേവലം 100 മീറ്റർമാത്രവും. അടുത്ത മഴക്കാലത്തിനു മുൻപുപോലും പണികൾ തീരില്ലെന്നു നാട്ടുകാർ പറയുന്നു.
ഈ റൂട്ടിലെ പൈപ്പ് ലൈൻ മാറ്റേണ്ട
ജോലിയും കിടക്കുന്നു. ഇതിനെചൊല്ലിയും തർക്കമുണ്ട്.
ജലനിധിക്കാർ പൈപ്പ് ലൈൻ ഇട്ടശേഷമേ തങ്ങളുടെ ജോലികൾ നടത്താൻ കഴിയുവെന്ന് മരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. സാമ്പത്തിക പ്രതിസന്ധിയുള്ളതിനാൽ ഇപ്പോൾ ജോലി നടക്കില്ലെന്ന നിലപാടാണ് ജലനിധിയുടേതെന്നും പറയുന്നു.
ബസുകളടക്കം നിരവധി വാഹനങ്ങൾ രാപകൽ ഓടുന്ന റൂട്ടാണിത്.
സർവീസ് വൈകുന്നതിനാൽ സമയക്രമം പാലിക്കാനാവുന്നില്ലെന്ന് ബസുകാർ പറയുന്നു.വാഹനങ്ങൾക്ക് സൈഡ് കൊടുക്കാനും നിവൃത്തിയില്ല. റോഡുപണി അനാവശ്യമായി നീളുന്നത് അവസാനിപ്പിക്കണമെന്നും കരാർ കമ്പനിയുടെയും ബന്ധപ്പെട്ട
ഉദ്യോഗസ്ഥരുടെയും അലംഭാവം അവസാനിപ്പിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു. റോഡിലെ പൊടിശല്യം കുറയ്ക്കാൻ വെള്ളമൊഴിക്കണമെന്നും ആവശ്യപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

