പുൽപള്ളി ∙ ദേവർഗദ്ദ ഊരിലെ കൂമനെ കൊന്ന കടുവയെ ഉടനടി പിടികൂടുമെന്നും കുടുംബത്തിന് പരമാവധി സഹായങ്ങളെത്തിക്കുമെന്നും മന്ത്രി ഒ.ആർ.കേളു. ഉന്നതിയിലെത്തിയ മന്ത്രി കുടിവെള്ളം, ഭൂമി, വീട് തുടങ്ങിയ വിഷയങ്ങളിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസറെ ചുമതലപ്പെടുത്തി.
കിടപ്പുരോഗിയായ കുമാരന് കട്ടിലും ബെഡും നൽകാനും പാചകവാതകമില്ലാത്ത കുടുംബങ്ങൾക്ക് ഉടനടി കണക്ഷൻ നൽകാനും മന്ത്രി നിർദേശിച്ചു.
ഒട്ടേറെ വീടുകളിൽ ഒന്നിലധികം കുടുംബങ്ങൾ താമസിക്കുന്നുണ്ടെന്നും പലവീടുകളും കാലഹരണപ്പെട്ടതാണെന്നും ഊരുകാർ മന്ത്രിയെ അറിയിച്ചു. വിദ്യാസമ്പന്നരുടെ ജോലിയില്ലാത്ത പ്രശ്നങ്ങൾ പരിഹരിക്കുമെന്നും മന്ത്രി ഉറപ്പുനൽകി.
സിപിഎം ജില്ലാകമ്മിറ്റി അംഗം എം.എസ്.സുരേഷ് ബാബു, ഏരിയ സെക്രട്ടറി ബൈജു നമ്പിക്കൊല്ലി, ടി.കെ.ശിവൻ, ടി.പി. രവി, ബിന്ദുപ്രകാശ്, പി.എ.മുഹമ്മദ്, പഞ്ചായത്ത്അംഗം കെ.കെ.നിഖിൽ, അജിത് കെ.ഗോപാൽ എന്നിവരും ഒപ്പമുണ്ടായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

