കൽപറ്റ ∙ ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലെ വിമതരെ ഒട്ടൊക്കെ പാട്ടിലാക്കാനായെങ്കിലും നഗരസഭകളിലേക്കുൾപ്പെടെ വിമതരെ അനുനയിപ്പിക്കാൻ കഴിയാത്തതു യുഡിഎഫിനും കോൺഗ്രസിനും വെല്ലുവിളിയുയർത്തുന്നു. ഇന്നു വയനാട്ടിലെത്തുന്ന എഐസിസി ജനറൽ സെക്രട്ടറി കെ.സി.
വേണുഗോപാലിന്റെ നേതൃത്വത്തിൽ നടക്കുന്ന ചർച്ചകളിൽ ചിലരെയെങ്കിലും പിന്മാറ്റാൻ കഴിയുമോയെന്നതിലാണ് കോർ കമ്മിറ്റിയുടെ പ്രതീക്ഷ.
മാനന്തവാടി നഗരസഭയിൽ വിൻസെന്റ് ഗിരി ഡിവിഷനിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് ഗ്ലാഡിസ് ചെറിയാൻ, കൊയിലേരി ഡിവിഷനിൽ ഷൈനി വാഴോഴിൽ, വരടിമൂലയിൽ നൗഷാദ് പുത്തൻതറ എന്നിവരാണു കോൺഗ്രസ് വിമതർ. പനമരം ബ്ലോക്ക് പൂതാടി ഡിവിഷനിൽ കണിയാമ്പറ്റ പഞ്ചായത്ത് മുൻ പ്രസിഡന്റും നിലവിലെ അംഗവുമായ ബിനു ജേക്കബ് കോൺഗ്രസ് വിമതനായി മത്സരിക്കുന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാറിനെതിരെയാണു ബിനു ജേക്കബിന്റെ മത്സരം. കോൺഗ്രസ് നേതൃത്വത്തിന് എതിരെയുള്ള ശക്തമായ പ്രതിഷേധം അറിയിക്കാനും കണിയാമ്പറ്റ പഞ്ചായത്തിലെ ഐ ഗ്രൂപ്പിനെ വെട്ടിനിരത്തിയതിനെതിരെയുമാണു മത്സരമെന്ന് ബിനു ജേക്കബ് പറഞ്ഞു.
നേതാക്കന്മാരുടെ ഇഷ്ടക്കാരെ തിരുകിക്കയറ്റലാണ് വയനാട്ടിൽ നടന്നതെന്നാണു മത്സരരംഗത്തുള്ള വിമതരുടെ നിലപാട്.
കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് അടക്കം 3 പേരും ഒരു ബ്ലോക്ക് പഞ്ചായത്ത് അംഗവും ഐ ഗ്രൂപ്പിൽ ഉണ്ടായിട്ടുകൂടി ഇത്തവണ ഒരു സീറ്റു പോലും ഐ ഗ്രൂപ്പിന് കൊടുത്തില്ല.
പനമരം ബ്ലോക്ക് പഞ്ചായത്ത് വാകേരി ഡിവിഷനിൽ മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ലേഘയും വിമതയായി മത്സരിക്കുന്നു. പൂതാടി പഞ്ചായത്ത് 1,4 വാർഡുകളിൽ കോൺഗ്രസ് വിമതരായ അന്നക്കുട്ടി ജോസ്, ഒ.കെ.
ഷാജി എന്നിവരും പത്രിക പിൻവലിച്ചിട്ടില്ല.
മുള്ളൻകൊല്ലി പഞ്ചായത്തിലെ മാടൽ വാർഡിൽ കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റും പഞ്ചായത്ത് മുൻ പ്രസിഡന്റുമായ ജോസ് കണ്ടംതുരുത്തിയിലും വിമതനായി മത്സരരംഗത്തു തുടരും.
നെന്മേനി പഞ്ചായത്തിലെ ഈസ്റ്റ് ചീരാൽ വാർഡിൽ ലീഗ് സ്ഥാനാർഥിക്കെതിരെ കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിന്റെ പിന്തുണയോടെ യുഡിഎഫിൽ വിമതസ്ഥാനാർഥിയുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

