കല്പറ്റ ∙ സംസ്ഥാന സ്കൂള്‍ കായികമേളയുടെ ഭാഗമായുള്ള ക്രിക്കറ്റ് മല്‍സരത്തില്‍ സീനിയർ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ വയനാട് ചാംപ്യന്മാരായി. ഫൈനലില്‍ പാലക്കാടിനെയാണ് തോല്‍പ്പിച്ചത്.
ഇതാദ്യമായാണ് ക്രിക്കറ്റിൽ വയനാട് സ്വർണം നേടുന്നത്.
വയനാട് ടീമിലെ മേധാ ദീപ്ത, ഹയ ഫാത്തിമ, ബി.കെ.ജിഷ്ണ, അന്‍ഷ ഷെറിന്, സ്വഫിയ എന്നിവര്‍ ദേശീയ മല്‍സരങ്ങള്‍ക്കുളള കേരള ടീമില്‍ ഇടം നേടി. നടവയിൽ സെന്റ് തോമസ് എച്ച്എസ്എസിലെ എട്ടു പെൺകുട്ടികളും കൊളേരി ജിഎച്ച്എസ്എസ്, മീനങ്ങാടി ജിഎച്ച്എസ്എസ്, മാനന്തവാടി ജിവിഎച്ച്എസ് എന്നിവിടങ്ങളിലെ ഒരോ കുട്ടികളുമാണ് വയനാടിനു വേണ്ടി കളത്തിലിറങ്ങിയത്.
നടവയൽ സെന്റ് തോമസ് എച്ച്എസ്എസിലെ കായിക അധ്യാപകനായ മിഥുൻ വർഗീസ് ആണ് പരിശീലകൻ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

