ഇന്ന്
∙ ബാങ്ക് അവധി
∙ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കു സാധ്യത
∙ കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്
∙ മണിക്കൂറിൽ 30–40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റു വീശിയേക്കും
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല
വൈദ്യുതി മുടക്കം
വെള്ളമുണ്ട ∙ പകൽ 8.30–5: പുലിക്കാട്, തരുവണ ടൗൺ, വാളേരി, മൂളിത്തോട്, കൊക്രാമൂല.
മീനങ്ങാടി ∙ പകൽ 9–5: കേണിച്ചിറ വുഡ് മിൽ, ചിരട്ടയമ്പം, പത്തിൽപീടിക.
പനമരം ∙ ഇന്നു പകൽ 9–5.30. പാടിക്കുന്ന്, പുളിക്കംകവല, നെയ്ക്കുപ്പ, നെയ്ക്കുപ്പ ഫോറസ്റ്റ്, നെയ്ക്കുപ്പ പാലം, നെയ്ക്കുപ്പ എകെജി, കാറ്റാടി കവല, നടവയൽ ടൗൺ, നടവയൽ പള്ളി, ഓശാന ഭവൻ, മണൽവയൽ, ചീങ്ങോട്, ചീങ്ങോട് കെഡബ്ല്യുഎ, നടവയൽ സ്കൂൾ, എരട്ടമുണ്ട, ആലുങ്കൽ താഴെ.
അക്രഡിറ്റഡ് എൻജിനീയർ നിയമനം
കൽപറ്റ ∙ ജില്ലയിലെ പിഎംജിഎസ്വൈ ഓഫിസുകളിലേക്കു താൽക്കാലിക അക്രഡിറ്റഡ് എൻജിനീയർ നിയമനത്തിനു കൂടിക്കാഴ്ച 31നു രാവിലെ 11ന്. ഉദ്യോഗാർഥികൾ 29നു വൈകിട്ട് 5ന് അകം ഓൺലൈനായോ, എക്സിക്യുട്ടീവ് എൻജിനീയർ, പ്രോഗ്രാം ഇംപ്ലിമെന്റേഷൻ യൂണിറ്റ് (പിഎംജിഎസ്വൈ), പോപ്പുലർ ബിൽഡിങ്, സിവിൽ സ്റ്റേഷൻ, കൽപറ്റ വിലാസത്തിലോ അപേക്ഷ നൽകണം. 04936-203774, ഇ മെയിൽ [email protected]
റെഡ്ക്രോസ് പരിശീലനം
കൽപറ്റ ∙ റെഡ് ക്രോസ് സൊസൈറ്റി വൈത്തിരി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നവംബർ 1 നു രാവിലെ 9.30 മുതൽ കൽപറ്റ എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിൽ ദുരന്ത നിവാരണം, പ്രാഥമിക ശുശ്രൂഷ എന്നിവയിൽ പരിശീലനം നൽകും.
പങ്കെടുക്കുന്നവർ 28 നു മുൻപു പേർ റജിസ്റ്റർ ചെയ്യണം. 9496343996.
ക്ഷേമനിധി അംഗത്വം പുനഃസ്ഥാപിക്കാം
കൽപറ്റ ∙ അംശാദായ കുടിശികയാൽ അംഗത്വം നഷ്ടപ്പെട്ട
കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് തൊഴിലാളികൾക്ക് കുടിശിക തുക ഒടുക്കി അംഗത്വം പുനഃസ്ഥാപിക്കാൻ ക്യാംപ് സംഘടിപ്പിക്കുന്നു. നവംബർ 1നു രാവിലെ 10 മുതൽ വൈകിട്ട് 4 വരെ ജില്ലാ തയ്യൽ തൊഴിലാളി ക്ഷേമനിധി ഓഫിസിലും നവംബർ 6നു രാവിലെ 11 മുതൽ 3 വരെ ബത്തേരി ഗാന്ധി ജംക്ഷനിലെ ബിൻടെക്സ് ടൈലേഴ്സിലും നവംബർ 15 നു രാവിലെ 11 മുതൽ 3 വരെ മാനന്തവാടി ക്ലബ്കുന്ന് റോഡിലെ ബിഎംഎസ് ഓഫിസിലും ക്യാംപുകൾ നടക്കും. 04936 206426
അക്ഷയ കേന്ദ്രം റാങ്ക് ലിസ്റ്റ്
മുട്ടിൽ ∙ ഗ്രാമ പഞ്ചായത്തിലെ മുട്ടിൽ രണ്ടു മേഖലയിലെ അക്ഷയ കേന്ദ്രത്തിനായി തയാറാക്കിയ പ്രൊവിഷനൽ റാങ്ക് പട്ടിക ജില്ലാ പഞ്ചായത്ത് ഓഫിസ്, മുട്ടിൽ ഗ്രാമ പഞ്ചായത്ത് ഓഫിസ്, കലക്ടറേറ്റ് എന്നിവിടങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പട്ടികയിൽ ആക്ഷേപമുണ്ടെങ്കിൽ 14 ദിവസത്തിന് അകം കലക്ടർ മുൻപാകെ ഉന്നയിക്കാം. തൃപ്തികരമല്ലെങ്കിൽ സംസ്ഥാന അക്ഷയ ഡയറക്ടർ ചെയർമാനായുള്ള കമ്മിറ്റിക്ക് അപ്പീൽ നൽകാനും അവസരമുണ്ട്.
അവാർഡ് വിതരണം 28ന്
കൽപറ്റ ∙ കേരള കർഷക തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കൾക്ക് 2024-25 അധ്യയന വർഷത്തിൽ എസ്എസ്എൽസി/ പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള വിദ്യാഭ്യാസ അവാർഡും പ്രശംസാ പത്രവും വിതരണ ജില്ലാ തല ഉദ്ഘാടനം 28 നു രാവിലെ 10.30 ന് കൽപറ്റ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ബോർഡ് ചെയർമാൻ എൻ.ചന്ദ്രൻ നിർവഹിക്കും.
ജില്ലയിൽ ഈ വർഷം 685 വിദ്യാർഥികൾ ആനുകൂല്യത്തിന് അർഹത നേടിയിട്ടുണ്ട്. ഈ ഇനത്തിൽ 19.78 ലക്ഷം രൂപ അംഗങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കു നൽകും.
ഫിറ്റ്നസ് ട്രയിനർ ഒഴിവ്
ബത്തേരി∙ നൂൽപുഴ പഞ്ചായത്ത് വടക്കനാട് ഹോമിയോ ഡിസ്പൻസറിയിൽ ഒഴിവുള്ള താൽക്കാലിക ഫിറ്റ്നസ് ട്രയിനർ തസ്തികയിലേക്കുള്ള കൂടിക്കാഴ്ച 28ന് രാവിലെ 10.30ന് പഞ്ചായത്ത് ഓഫിസിൽ നടക്കും.
രണ്ടാം ക്ലാസിൽ കുറയാത്ത ബിരുദം, ജിം ട്രയിനർ കോഴ്സ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ പഴ്സനൽ ട്രയിനർ സർട്ടിഫിക്കറ്റ്, സാധുതയുള്ള സിപിആർ, എസിഡി ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ് എന്നിവ അഭികാമ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

