ഗൂഡല്ലൂർ∙ സൂചിമല വ്യൂ പോയന്റിൽ രണ്ടാം ദിവസമായ ഇന്നലെയും സഞ്ചാരികളെ പ്രവേശിപ്പിച്ചില്ല. വ്യാഴാഴ്ച ഇവിടെ ഇറങ്ങിയ കാട്ടാന കൂട്ടം തിരിച്ച് പോകാത്തതിനെ തുടർന്ന് ഇന്നലെയും സൂചിമലയിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിച്ചില്ല.
സൂചിമല വ്യൂപോയന്റിന് സമീപത്താണ് കാട്ടാനക്കൂട്ടമിറങ്ങിയത്.കാട്ടാനക്കൂട്ടം മല ഇറങ്ങിയാൽ മാത്രമായിരിക്കും സഞ്ചാരികളെ സൂചി മലയിലേക്ക് പ്രവേശിപ്പിക്കുകയുള്ളുവെന്ന് വനം വകുപ്പ് അറിയിച്ചു.
കാട്ടാനക്കൂട്ടത്തിനെ വനപാലകർ നിരീക്ഷിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ മല ഇറങ്ങി മുതുമല കടുവ സങ്കേതത്തിലേക്ക് മാറുമെന്നാണ് ജീവനക്കാർ പറയുന്നത്.
5 അംഗ കാട്ടാന കൂട്ടമാണ് ഇവിടെ എത്തിയത്. കാട്ടാനകൾ ഇറങ്ങാത്ത വനം പ്രദേശമാണിത്.
ചെങ്കുത്തായ മലകൾ നിറഞ്ഞ ഈ ഭാഗത്തേക്ക് സാധാരണയായി കാട്ടാനകൾ വരാറില്ല മുതുമല കടുവ സങ്കേതത്തിൽ നിന്നാണ് ഇവിടെ കാട്ടാന കൂട്ടമെത്തിയത്.കനത്ത മഴയും ആനക്കൂട്ടത്തിന്റെ മടങ്ങി പോക്കിനെ ബാധിക്കും. നിരവധി സഞ്ചാരികൾ സന്ദർശിക്കുന്ന പ്രദേശമാണ് സൂചിമല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

