ഗൂഡല്ലൂർ∙വലിയ ഗർത്തങ്ങളായ നാടുകാണി– നിലമ്പൂർ റോഡിൽ വീണ്ടും ലോറി മറിഞ്ഞു. മലപ്പുറത്ത് നിന്നും ഗൂഡല്ലൂരിലെ തേയില ഫാക്ടറിയിലേക്ക് വിറകുമായി വന്ന ലോറിയാണ് താഴെ നാടുകാണിക്ക് സമീപം റോഡിലെ വലിയ കുഴിയിലിറങ്ങി നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞത്.
ഇന്നലെ പുലർച്ചെയാണ് അപകടം . നാടുകാണിയിൽ നിന്നും കേരള അതിർത്തിയിലേക്കുള്ള
7 കിലോമീറ്റർ ദൂരം റോഡാണ് ഗതാഗത യോഗ്യമല്ലാതായിരിക്കുന്നത്. വലിയ കുഴികൾ നിറഞ്ഞ ഈ റോഡിൽ നിരവധി ലോറികളാണ് മറിയുന്നത്. തകർന്ന റോഡിലൂടെ യാത്ര ചെയ്യുന്ന ഈ വാഹനങ്ങളിൽ നിന്നും കനത്ത ടോളും ഈടാക്കുന്നുണ്ട്. റോഡിന്റെ തകർച്ചയിൽ പ്രതിഷേധിച്ച് ടോൾ ഗേറ്റിലെ ജീവനക്കാരുമായി യാത്രക്കാർ വാക്ക് തർക്കവും നടത്താറുണ്ട്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

