പടിഞ്ഞാറത്തറ∙ ശേഷിച്ച ഒരു തിരിയുടെ വെളിച്ചം റോഡ് യാഥാർഥ്യമാകാനുള്ള അടയാളമാക്കി സ്മൃതി സായാഹ്നം ഒരുക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന് തറക്കല്ലിട്ടതിന്റെ 31–ാം വാർഷിക ദിനമായ ഇന്നലെ ജനകീയ കർമ സേനയുടെ നേതൃത്വത്തിലാണു ഓർമദിനം ആചരിച്ചത്.
കഴിഞ്ഞ 31 വർഷത്തെ അവഗണനയുടെ ഓർമ പുതുക്കുന്നതിന്റെ ഭാഗമായി 31 തിരികളും പ്രതീക്ഷയുടെ പുതുവർഷത്തിലേക്ക് ഒരു തിരിയും ചേർത്ത് 32 മെഴുകു തിരികളാണു തെളിച്ചത്.
റോഡ് യാഥാർഥ്യമാക്കാൻ കഴിഞ്ഞ കാലങ്ങളിൽ പ്രവർത്തിച്ച 31 പേർക്കുള്ള ആദരം കൂടിയായി തെളിച്ച തിരികൾ. റോഡ് നിർമാണത്തിന്റെ ഭാഗമായി 1994 സെപ്റ്റംബർ 24ന് അന്നത്തെ മുഖ്യമന്ത്രി കെ.
കരുണാകരൻ തറക്കല്ലിട്ട സ്ഥലത്തു നിന്നാണ് മെഴുകുതിരികൾ തെളിച്ചത്.
തുടർന്ന് മുൻകാല പ്രവർത്തകരെ ആനയിച്ച് ബസ് സ്റ്റാൻഡിലെ സമരപ്പന്തലിൽ എത്തിച്ചു. അവിടെ 31 തിരികൾ അണയ്ക്കുകയും റോഡ് യാഥാർഥ്യമാകുന്നതിനുള്ള പ്രതീക്ഷയുടെ അടയാളമായി ഒരു തിരി തെളിച്ച നിലയിൽ നിലനിർത്തുകയും ചെയ്തു.
വാർഡ് മെംബർ റഷീദ് വാഴയിൽ ഉദ്ഘാടനം ചെയ്തു.
ജനകീയ കർമസമിതി പ്രസിഡന്റ് ശകുന്തള ഷൺമുഖൻ അധ്യക്ഷത വഹിച്ചു. കോഓർഡിനേറ്റർ കമൽ ജോസഫ്, പഞ്ചായത്ത് അംഗം എം.പി.നൗഷാദ്, കിഫ സംസ്ഥാന ചെയർമാൻ അലക്സ് ഒഴുകയിൽ, വയനാട് ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ജോണി പാറ്റാനി, റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറം (റാഫ്) ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഫാരിസ്, ജനകീയ കർമസമിതി – പൂഴിത്തോട് പ്രതിനിധി ബോബൻ വെട്ടിക്കൽ, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.ഹാരിസ് എന്നിവർ പ്രസംഗിച്ചു.
റിലേ സമരം 1000 ദിവസത്തിലേക്ക്; 28നും സമരപരിപാടി
ജനകീയ കർമ സമിതിയുടെ റിലേ സമരം 1000 ദിവസം പിന്നിടുന്ന 28നും വൻ സമര പരിപാടി സംഘടിപ്പിക്കുമെന്ന് പ്രവർത്തകർ പറഞ്ഞു.
1001 പേരെ ഉൾപ്പെടുത്തി ടൗണിൽ പ്രകടനവും പൊതു സമ്മേളനവും സംഘടിപ്പിക്കും. തുടർന്ന് റോഡിനെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ഉൾക്കൊള്ളിച്ച വിഡിയോ പ്രദർശനവും ഉണ്ടാകും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]