
പടിഞ്ഞാറത്തറ∙ വെള്ളമുണ്ട റോഡിലെ ചതിക്കുഴിയും വൈദ്യുതക്കാലും വൻ അപകട
സാധ്യതയായി. തെങ്ങുംമുണ്ട
ഇറക്കത്തിലാണ് അപകട സാധ്യതയായി കുഴിയും വൈദ്യുതക്കാലും ഉള്ളത്.
ഒറ്റ നോട്ടത്തിൽ കാണാനാകാത്ത വിധത്തിലാണ് റോഡരികിലെ കുഴി. കഴിഞ്ഞ ദിവസം ഇവിടെ ബൈക്ക് അപകടത്തിൽ പെട്ട് യാത്രികന് ഗുരുതര പരുക്കേറ്റിരുന്നു.റോഡ് നവീകരണം പൂർത്തിയായിട്ട് 3 മാസം കഴിയും മുൻപാണ് റോഡരിക് താഴ്ന്ന് അപകടക്കുഴി രൂപപ്പെട്ടത്.
പൊതുമരാമത്ത് അധികൃതരോട് പരാതി പറഞ്ഞെങ്കിലും റോഡ് നന്നാക്കാനുള്ള നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസം റോഡരികിൽ വെള്ള വര മാർക്ക് ചെയ്യുന്നത് കണ്ടതോടെ പരാതി ആവർത്തിച്ചെങ്കിലും അത് ഗൗനിക്കാതെ കുഴി രൂപപ്പെട്ട
അതേ നിലയിൽ തന്നെ മാർക്കിങ് നടത്തി. ഇതിനു തൊട്ടടുത്താണു റോഡിലേക്ക് തള്ളി നിൽക്കുന്ന നിലയിലുള്ള വൈദ്യുതക്കാൽ സ്ഥിതി ചെയ്യുന്നത്.
വാഹനങ്ങൾക്ക് അരികു നൽകാൻ ഇടമില്ലാത്ത വിധത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]