
കൽപറ്റ ∙ മുണ്ടക്കൈ– ചൂരൽമല പുനരധിവാസത്തിന് ഏറ്റെടുത്ത എൽസ്റ്റൺ എസ്റ്റേറ്റ് ഭൂമിയിൽ ഒരുക്കുന്ന ടൗൺഷിപ്പിലെ മാതൃക വീടിന്റെ നിർമാണം അവസാനഘട്ടത്തില്‍. വീടിന്റെ നിലം ഒരുക്കല്‍ പൂര്‍ത്തീകരിച്ച് ടൈല്‍സ് പാകുന്ന പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്.
ടൗണ്‍ഷിപ്പില്‍ ഒരുങ്ങുന്ന മാതൃക വീടിന്റെ നിർമാണം ഈ മാസം 30 ഓടെ പൂര്‍ത്തീകരിക്കാനാണ് നീക്കം.
ശുചിമുറി, സിറ്റ് ഔട്ട്, അടുക്കള സ്ലാബ് സ്ഥാപിക്കല്‍ പ്രവൃത്തികളാണ് ഇനി ചെയ്യാനുള്ളത്. കാലാവസ്ഥ അനുകൂലമെങ്കില്‍ വീടിന്റെ പെയിന്റടി ശനിയാഴ്ച ആരംഭിക്കുമെന്ന് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി പ്രതിനിധികള്‍ അറിയിച്ചു.
ജില്ലയില്‍ തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ വീടിന്റെ ചുമരുകള്‍ നനയുന്നതാണ് പെയിന്റിങ്ങിനു പ്രതിസന്ധിയാകുന്നത്.
ഹീറ്റര്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് ചുമര് ചൂടാക്കിയശേഷം ചുമരില്‍ പുട്ടിയും പെയിന്റുമടിക്കാനാണ് തീരുമാനം. 1000 ചതുരശ്രയടിയിലില്‍ ഒറ്റ നിലയില്‍ പണി തീരുന്ന വീട് ഭാവിയില്‍ ഇരുനില നിർമിക്കാനുള്ള അടിത്തറയോടെയാണ് തയാറാക്കിയത്.
ഗുണഭോക്താക്കൾക്ക് ഏഴു സെന്റും ആയിരം ചതുരശ്ര അടിയുടെ വീടും നിർമിച്ചു നൽകാനാണ് സർക്കാർ ഒരുങ്ങുന്നത്.
കിടപ്പുമുറി, രണ്ട് മുറികള്‍, സിറ്റൗട്ട്, ലിവിങ്, സ്റ്റഡി റൂം, ഡൈനിങ്, അടുക്കള, സ്റ്റോര്‍ ഏരിയ എന്നിവയാണ് മാതൃക വീട്ടില്‍ പൂര്‍ത്തിയാവുന്നത്. ആരോഗ്യകേന്ദ്രം, അങ്കണവാടി, പൊതുമാർക്കറ്റ്, കമ്യൂണിറ്റി സെന്റർ എന്നിവയും ടൗൺഷിപ്പിൽ ഉൾപ്പെടുത്തും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]