
പനമരം∙ പരക്കുനി റോഡിൽ ചങ്ങാടക്കടവിൽ വീടുകൾക്കു ഭീഷണിയായി നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്ത്. ജലസേചന വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് അപകട
ഭീഷണിയുയർത്തി മരങ്ങൾ നിൽക്കുന്നത്. ഇവ മുറിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് ഒട്ടേറെ തവണ പരാതി നൽകിയെങ്കിലും നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. ഇതിൽ പ്രതിഷേധിച്ചാണ് നാട്ടുകാർ സമരവുമായി രംഗത്തിറങ്ങാൻ തീരുമാനിച്ചത്.
വീടുകൾക്കു ഭീഷണിയായി വലിയ ആറോളം മരങ്ങളാണുള്ളത്.
കാലപ്പഴക്കത്താൽ മരങ്ങളുടെ ചുവടുമുതൽ കേടുപാടുകൾ വന്നതിനാൽ കാറ്റിൽ നിലം പൊത്തുമോ എന്ന ഭീതിയിലാണ് പ്രദേശവാസികൾ. മരങ്ങളുടെ ശിഖരങ്ങൾ പൊട്ടി വീണ് സമീപത്തെ വീടുകൾക്ക് നാശനഷ്ടം ഉണ്ടായതായും മരത്തിന്റെ ഇലകൾ കൊഴിഞ്ഞുവീണു കിണറുകൾ മലിനമാകുന്നതായും ഇതിനോട് ചേർന്നുള്ള വീട്ടുകാർ പറയുന്നു. മരങ്ങൾ നിലംപൊത്തിയാൽ വീടുകൾക്ക് മാത്രമല്ല, വീട്ടിലുള്ളവർക്കും യാത്രക്കാർക്കും ഒരുപോലെ അപകടമുണ്ടാകാൻ സാധ്യതയുണ്ടെന്നും അതുകൊണ്ടുതന്നെ ബന്ധപ്പെട്ട അധികൃതർ എത്രയും വേഗം മരങ്ങൾ മുറിച്ചു നീക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]