പുൽപള്ളി ∙ ഗോത്രമേഖലയിൽ പിന്നാക്കം നിൽക്കുന്ന കാട്ടുനായ്ക സമുദായത്തിന്റെ പുരോഗതി ലക്ഷ്യമാക്കി കേന്ദ്രസർക്കാർ ആവിഷ്കരിച്ച് ബ്ലോക്ക്പഞ്ചായത്ത് മുഖേന നടപ്പാക്കുന്ന പ്രധാനമന്ത്രി ആവാസ് യോജന (പി.എം.ജൻമൻ) പദ്ധതിയിൽ വീട് ലഭിച്ചവർ മഴക്കാലമായതോടെ നരകിക്കുന്നു. വീട് നിർമാണത്തിന് കരാർവച്ച് ഉണ്ടായിരുന്ന വീട് പൊളിച്ചുമാറ്റിയാണ് പലരും പുതിയവീട് നിർമാണം ആരംഭിച്ചത്.
തറയിലും ഭിത്തിയിലുമായി വിവിധ ഘട്ടങ്ങളിലെത്തിയ വീടിന്റെ പണം ലഭിക്കാത്തതാണ് ഗുണഭോക്താക്കളെ വലയ്ക്കുന്നത്. ഒരുവർഷം മുൻപ് വീട് നിർമാണം തുടങ്ങിയിട്ടും തറയിൽ തന്നെ കിടക്കുന്ന അവസ്ഥയിലുള്ള വീടുകളും നാട്ടിലുണ്ട്.
പനമരം ബ്ലോക്ക്പഞ്ചായത്തിലെ പുൽപളളി, മുള്ളൻകൊല്ലി, പൂതാടി പഞ്ചായത്തുകളിൽ നൂറുകണക്കിനു വീടുകൾ പണം ലഭിക്കാതെ നിർമാണം മുടങ്ങിക്കിടക്കുന്നു.
പകൽ സമയത്തും കാട്ടാനയിറങ്ങുന്ന വനമധ്യത്തിലെ വെട്ടത്തൂർ ഗ്രാമത്തിൽ 2 വീടുകൾ തറയിലൊതുങ്ങിയിട്ടു കാലമേറെയായി. പ്ലാസ്റ്റിക് ഷീറ്റുമേഞ്ഞ കൂരകളിലാണവരുടെ താമസം. ഗോത്രവിഭാഗക്കാരുടെ വ്യക്തിഗത ആനുകൂല്യമെന്ന പദ്ധതിയിലാണ് വീടിന് 6 ലക്ഷം അനുവദിക്കുന്നത്.
കരാർവച്ച് കൂര പൊളിച്ച് തറകെട്ടിയിട്ട് ഒരു വർഷമായിട്ടും ആദ്യഗഡുപോലും ലഭിക്കാത്തവരും ഈ പദ്ധതിയിലുണ്ട്.
വനയോര മേഖലയിൽ അധിവസിക്കുന്ന ഗോത്രവിഭാഗമാണ് കാട്ടുനായ്ക്കർ. വീടിന്റെ ഫണ്ട് ലഭിക്കുന്നില്ലെന്നാണ് ബന്ധപ്പെട്ട
ഉദ്യോഗസ്ഥർ പറയുന്നത്. ലൈഫ് അടക്കം പഞ്ചായത്തുകളിൽ നിർമിക്കുന്ന വീടുകളുടെ ഫണ്ട് ലഭ്യതയ്ക്ക് ഇപ്പോൾ തടസമില്ല. പഞ്ചായത്തുകളിൽ കെ.സ്മാർട്ട് പദ്ധതി നടപ്പായതോടെ ആളുകളുടെ ഗതികേടും വർധിച്ചു. ചെറിയൊരാവശ്യത്തിനും അനാവശ്യ കാലതാമസമുണ്ടാകുന്നു.
ഉദ്യോഗസ്ഥ തലത്തിലെ കെടുകാര്യസ്ഥതയും ഇതിനു തുണയായി. സാങ്കേതികത്വം പറഞ്ഞ് ഉദ്യോഗസ്ഥർ ഗുണഭോക്താക്കളെ വലയക്കുന്നെന്ന പരാതിയും വ്യാപകമായുണ്ട്.
ബ്ലോക്ക് പഞ്ചായത്തിലെ ചില ഉദ്യോസ്ഥർ തങ്ങളെ ഉപയോഗിച്ച് പകപോക്കൽ നടത്തുകയാണെന്ന് മരക്കടവ് കോളനിയിലെ ഒരു ഗുണഭോക്താവ് പറയുന്നു.
വീടിന്റെ ഗഡുതുകയ്ക്ക് നിരവധി തവണ ഓഫിസ് കയറിയെറങ്ങിയെന്നാണ് ഇവരുടെ പരാതി. നനഞ്ഞൊലിക്കുന്ന കൂരകളിൽ വിറങ്ങലിച്ച് കഴിയുന്ന പാവങ്ങളെ വലയ്ക്കുന്ന പദ്ധതികളാണ് പലതും.
നിർമാണ ചെലവ് ഏറുന്നതിനാൽ അനുവദിച്ച തുകകൊണ്ട് ഭവനനിർമാണം പൂർത്തീകരിക്കാൻ കഴിയാത്ത പ്രശ്നവും പലരെയും അലട്ടുന്നുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]