
പച്ചക്കറി വണ്ടിയിൽ രേഖകളില്ലാതെ 17.5 ലക്ഷം രൂപ; 2 പേർ കസ്റ്റഡിയിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബത്തേരി ∙ മതിയായ രേഖകളില്ലാതെ കർണാടകയിൽ നിന്നു കേരളത്തിലേക്ക് പച്ചക്കറി ലോഡിനൊപ്പം കൊണ്ടുവന്ന 17.5 ലക്ഷം രൂപ മുത്തങ്ങയിൽ എക്സൈസ് അധികൃതർ പിടികൂടി. മുത്തങ്ങ ചെക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെ മിനിലോറിയിൽ നിന്നാണ് പണം പിടികൂടിയത്. കോഴിക്കോട് സ്വദേശി അബ്ദുൽ ഷുക്കൂർ (62), ഡ്രൈവർ മുനീർ (45) എന്നിവരെ കസ്റ്റഡിയിലെടുത്തു. കേസ് ബത്തേരി പൊലീസിനു കൈമാറി. എക്സൈസ് ഇൻസ്പെക്ടർ കെ.ജെ. സന്തോഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.