
വടാനക്കവല–ചേകാടി–ബാവലി റോഡ്: മരാമത്ത് വകുപ്പ് ഏറ്റെടുക്കണമെന്ന് ആവശ്യം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പുൽപള്ളി ∙ രാത്രിയാത്രാ നിരോധനമുള്ള വനപാതകളുടെ ബദൽപാതയായി നിർദേശിക്കപ്പെട്ട കാട്ടിക്കുളം–കുട്ട–മൈസൂരു റോഡുമായി ബന്ധിപ്പിക്കുന്ന പുൽപള്ളി– ചേകാടി–ബാവലി റോഡ് മരാമത്ത് വകുപ്പ് ഏറ്റെടുത്ത് നവീകരിക്കണമെന്നാവശ്യപ്പെട്ട് മറുനാടൻ കർഷക സംഘടന മുഖ്യമന്ത്രിക്ക് നിവേദനം നൽകി. നിത്യേന ആയിരക്കണക്കിനാളുകൾ വിവിധ ആവശ്യങ്ങൾക്കായി കർണാടകയിലേക്കും തിരിച്ചും യാത്രചെയ്യുന്നുണ്ട്. പച്ചക്കറി, കാലിത്തീറ്റ, നാണ്യവിളകൾ തുടങ്ങിയവ അങ്ങോട്ടും ഇങ്ങോട്ടും കൊണ്ടുപോകുന്നു. പുൽപള്ളി, മുളളൻകൊല്ലി, പൂതാടി പഞ്ചായത്ത് നിവാസികൾക്ക് എളുപ്പം കർണാടകയിലെത്താനുള്ള പാതയാണിത്.
കബനിക്കു കുറുകെ ചേകാടിയിൽ പാലം നിർമിച്ചതിനു ശേഷം ബസ് സർവീസും ആരംഭിച്ചു.ഉദയക്കര മുതൽ ചേകാടി വരെ 6 കിലോമീറ്റർ വനമാണ്. ഈ ഭാഗം പാടേ നശിച്ചു. തദ്ദേശ സ്ഥാപനങ്ങൾക്ക് ഈ റോഡ് നവീകരണത്തിനു ശേഷിയില്ലാത്തതിനാൽ മരാമത്ത് വകുപ്പോ, ഏതെങ്കിലും സർക്കാർ ഏജൻസിയോ ഏറ്റെടുത്ത് നിർമിക്കണം.പുൽപള്ളിയുമായി ബന്ധപ്പെടുന്ന വടാനക്കവല– ബാവലി റോഡും ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ടാണ് യുഎഫ്പിഎ ദേശീയചെയർമാൻ തോമസ് പി.മാണി, കൺവീനർ സിറാജുദ്ദീൻ, രക്ഷാധികാരിമാരായ സാബു കണ്ണയ്ക്കാപ്പറമ്പിൽ, ബേബി പെരുങ്കുഴി എന്നിവർ വയനാട്ടിലെത്തിയ മുഖ്യമന്ത്രിയെകണ്ട് നിവേദനം നൽകിയത്.