
വയനാട് ജില്ലയിൽ ഇന്ന് (25-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വൈദ്യുതി മുടക്കം
പടിഞ്ഞാറത്തറ ∙ ഇന്ന് പകൽ 9–5: മക്കോട്ട്കുന്ന് ട്രാൻസ്ഫോമർ പരിധി.
അധ്യാപക ഒഴിവ്
ബത്തേരി ∙ സെന്റ് മേരീസ് കോളജ് ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒഴിവുള്ള ഫിസിക്കൽ സയൻസ്, ഹിന്ദി, സോഷ്യൽ സയൻസ് ഗണിതം, ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി മേയ് 7.
കൂടിക്കാഴ്ച 29ന്
തലപ്പുഴ ∙ ഗവ.എൻജിനീയറിങ് കോളജിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗങ്ങളിൽ അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച 29ന് രാവിലെ 9.30ന് കോളജ് ഓഫിസിൽ. 04935 257320.
മീനങ്ങാടി ∙ ഐഎച്ച്ആർഡി മോഡൽ കോളജിൽ കംപ്യൂട്ടർ ഹാർഡ്വെയർ ടെക്നിഷ്യൻ നിയമനത്തിനുള്ള കൂടിക്കാഴ്ച 29ന് രാവിലെ 10.30ന് കോളജ് ഓഫിസിൽ. 04936 246446.
‘വയനാട് വൈബ്സ്’ സംഗീതവിരുന്ന് 27 ന്
മാനന്തവാടി ∙ വയനാടൻ പെരുമ വിളംബരം ചെയ്യുന്ന ടൂറിസം വകുപ്പിന്റെ ‘വയനാട് വൈബ്സ്’ സംഗീതവിരുന്ന് 27 ന് വള്ളിയൂർക്കാവിൽ നടക്കും. 27 ന് വൈകിട്ട് 5.30 ന് മാനന്തവാടി വള്ളിയൂർക്കാവ് ഗ്രൗണ്ടിൽ ആണ് പരിപാടി നടക്കുക.വയനാടിന്റെ തനത് കലകൾക്കും താളങ്ങൾക്കും ഒപ്പം ദേശീയ തലത്തിൽ ശ്രദ്ധേയരായ കലാകാരൻമാർ സംഗീത പ്രകടനവുമായി പരിപാടിയുടെ ഭാഗമാകുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു.സംവിധായകൻ ടി.കെ.രാജീവ്കുമാർ ആണ് ഷോയുടെ ഡയറക്ടർ. പ്രശസ്ത ഡ്രമ്മർ ശിവമണിയും കീബോർഡിസ്റ്റ് സ്റ്റീഫൻ ദേവസിയും ഒരുക്കുന്ന താളവാദ്യ പ്രകടനമാണ് ‘വയനാട് വൈബ്സി’ലെ മുഖ്യ ആകർഷണം. ഈ അവതരണത്തിൽ ആട്ടം കലാവേദിയുടെ 25 ശിങ്കാരിമേളക്കാരും പങ്കെടുക്കും.
കാണികളെ കൂടി പങ്കാളികളാക്കി ആയിരിക്കും ഈ തത്സമയ താളവാദ്യ പ്രകടനം. വാദ്യോപരണങ്ങൾക്ക് പകരം പാത്രമോ കമ്പോ കോലോ പലകയോ കൊണ്ട് കാണികൾക്ക് സംഗീത പ്രകടനത്തിൽ പങ്കുചേരാം. വയനാടിന്റെ താളവും ലയവും സംഗമിക്കുന്ന ‘തുടിതാളം’ കലാസംഘം അവതരിപ്പിക്കുന്ന പരിപാടി സംഗീത വിരുന്നിലെ മറ്റൊരു ആകർഷണമാണ്. ഇരുപതോളം കലാകാരൻമാർ പങ്കെടുക്കുന്ന ഈ പരിപാടിയിൽ വയനാടിന്റെ തനത് കലാപ്രകടനങ്ങൾ അരങ്ങേറും.തുടർന്ന് പ്രശസ്ത പിന്നണി ഗായകൻ ഹരിചരണിന്റെ നേതൃത്വത്തിൽ ലൈവ് കൺസേർട്ട് അരങ്ങേറും. റിയാലിറ്റി ഷോ ഫെയിം ശിഖ പ്രഭാകരനും ഉണ്ടാകും.