
വയനാട് ജില്ലയിൽ ഇന്ന് (25-03-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അവധി ദിവസങ്ങളിലും പ്രവർത്തിക്കും: കണിയാമ്പറ്റ ∙ കെട്ടിട നികുതി സ്വീകരിക്കുന്നതിനായി കണിയാമ്പറ്റ പഞ്ചായത്ത് ഓഫിസ് 31 വരെയുള്ള അവധി ദിവസങ്ങൾ ഉൾപ്പെടെ തുറന്നു പ്രവർത്തിക്കും.
ബജറ്റ് ഇന്ന്
കൽപറ്റ ∙ ജില്ലാ പഞ്ചായത്ത് വാർഷിക ബജറ്റ് ഇന്ന് മാർച്ച് രാവിലെ 11 ന് ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
ഇന്ന്
വെള്ളമുണ്ട ∙ പകൽ 8–5: മഠത്തുംകുനി, സർവീസ് സ്റ്റേഷൻ പരിസരം.
കോൺട്രാക്ട് ഹെൽപർ നിയമനം
കൽപറ്റ ∙ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന സർവേ– ഭൂരേഖ വകുപ്പ് നടത്തുന്ന ഡിജിറ്റൽ സർവേ നടത്താൻ കോൺട്രാക്ട് ഹെൽപറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച 26, 27 തീയതികളിൽ രാവിലെ 10 ന് കലക്ടറേറ്റിലെ സർവേ ഡപ്യൂട്ടി ഡയറക്ടറുടെ ഓഫിസിൽ. 9567337719.
തിരഞ്ഞെടുപ്പ് റദ്ദാക്കി
കൽപറ്റ ∙ ജില്ലയിൽ എക്സൈസ് വകുപ്പിൽ സിവിൽ എക്സൈസ് ഓഫിസർ (ട്രെയ്നി) പാർട്ട്-2 തസ്തിക മാറ്റ നിയമന (കാറ്റഗറി നമ്പർ: 308/2023) വിജ്ഞാപനത്തിൽ അപേക്ഷകൾ ലഭിക്കാത്തതിനാൽ തിരഞ്ഞെടുപ്പ് നടപടികൾ റദ്ദാക്കിയതായി ജില്ലാ പിഎസ്സി ഓഫിസർ അറിയിച്ചു.
സ്യൂട്ട് കോൺഫറൻസ് മാറ്റിവച്ചു
കൽപറ്റ ∙ ഇന്നു നടത്താനിരുന്ന സ്യൂട്ട് കോൺഫറൻസും ജില്ലാ എംപവേർഡ് കമ്മിറ്റി യോഗവും മാറ്റിവച്ചതായി കലക്ടർ ഡി.ആർ.മേഘശ്രീ അറിയിച്ചു.
ബോധവൽക്കരണ ക്യാംപ് 27 ന്
കൽപറ്റ ∙ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷൻ (ഇഎസ്ഐസി) എന്നിവ ചേർന്ന് 27ന് രാവിലെ 9 മുതൽ പൂക്കോട് എൻ ഊര് ഗോത്ര പൈതൃക ഗ്രാമത്തിൽ നിധി ആപ്കെ നികാത്ത് പരാതി പരിഹാര ജില്ലാ ബോധവൽക്കരണ ക്യാംപും ഔട്ട്റീച്ച് പ്രോഗ്രാമും നടത്തും. 7012997744.
ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 31 വരെ
മാനന്തവാടി ∙പൊളിച്ചു പോയതോ, വളരെക്കാലം മുൻപ് കൈമാറ്റം ചെയ്യപ്പെടുകയും എന്നാൽ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ പേര് മാറാതെ കിടക്കുന്നതും ഇപ്പോൾ നിലവിൽ ഇല്ലാത്തതോ, ഉപയോഗശൂന്യമായതോ ആയ വാഹനങ്ങളുടെ നികുതി കുടിശികയിൽ ചെറിയ ശതമാനം മാത്രം അടച്ച് ബാധ്യതയിൽ നിന്ന് ഒഴിവാക്കാൻ മോട്ടർ വാഹന വകുപ്പ് നടപ്പാക്കിയ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 31 ന് അവസാനിക്കും. 2020 മാർച്ച് 31 വരെയോ അതിനു മുൻപോ ഉള്ള കാലാവധിയിൽ മാത്രം നികുതി അടയ്ക്കുകയും അതിനുശേഷം വാഹനം ഉപയോഗശൂന്യമാവുകയും ചെയ്തതോ അല്ലെങ്കിൽ തുടർന്ന് ഉപയോഗിക്കുവാൻ സാധിക്കുന്ന വാഹനങ്ങൾക്കും ഈ അവസരം ഉപയോഗപ്പെടുത്തി നികുതി കുടിശികയിൽ നിന്ന് ഒഴിവാക്കാം. തുടർന്ന് ഉപയോഗിക്കാൻ സാധിക്കാത്തതോ ,ഓഫിസിൽ റജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിനുള്ള അപേക്ഷ സമർപ്പിക്കാതെ പൊളിച്ച് മാറ്റിയതോ ആയ വാഹനങ്ങൾക്ക് 200 രൂപ സ്റ്റാംപ് പേപ്പറിൽ മോട്ടർ വാഹന വകുപ്പ് നിർദേശിക്കുന്ന പ്രകാരം സത്യവാങ്മൂലം സമർപ്പിച്ച് തുടർന്ന് വരുന്ന നികുതി ബാധ്യതയിൽ നിന്ന് ഒഴിവാകാം. നോൺ ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് 40 ശതമാനവും മാത്രം അടച്ച് തുടർ നടപടികളിൽ നിന്ന് സുരക്ഷിതരാകാമെന്ന് അധികൃതർ പറഞ്ഞു.