ഗൂഡല്ലൂർ∙ മുതുമല കടുവ സങ്കേതത്തിൽ രണ്ട് കാട്ടാനകളുടെ ജഡം കണ്ടെത്തി. അവരല്ലാ വനത്തിൽ കൊമ്പനാനയുടെ ജഡവും തെപ്പക്കാടിന് സമീപം കുമ്പാരകൊല്ലി വനത്തിൽ പിടിയാനയുടെ ജഡവുമാണ് കണ്ടെത്തിയത്.പിടിയാനയുടെ ജഡം പലഭാഗത്തായി മാംസഭുക്കുകൾ തിന്ന നിലയിലാണ് പിടിയാനയ്ക്ക് 45 വയസ്സ് പ്രായം വരും അവരല്ലാ വനത്തിൽ നീർചാലിനോട് ചേർന്നാണ് 25 വയസ്സ് പ്രായമുള്ള കൊമ്പനാനയുടെ ജഡം കണ്ടെത്തിയത് പോസ്റ്റ്മോർട്ടം പൂർത്തിയായാൽ മാത്രമായിരിക്കും മരണ കാരണം വ്യക്തമാകുകയുള്ളു.
ആനകളുടെ പോസ്റ്റ്മോർട്ടം നടപടികൾക്ക് മദ്രാസ് ഹൈക്കോടതി നൽകിയിരിക്കുന്ന നിർദേശങ്ങൾ അനുസരിച്ചായിരിക്കും നടപടികൾ പൂർത്തിയാക്കുക.
വേനൽ രൂക്ഷമായതോടെ വനത്തിൽ തീറ്റയും വെളളവും മൃഗങ്ങൾക്ക് ലഭിക്കാതായിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആനകൾ ചരിയുന്നത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

