കൽപറ്റ ∙ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണ പ്രവർത്തനങ്ങൾ വിലയിരുത്തി നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ ജില്ലാ-താലൂക്ക് തലത്തിൽ ആന്റി ഡിഫെയ്സ്മെന്റ് സ്ക്വാഡുകൾ പ്രവർത്തനമാരംഭിച്ചു.
തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളും വിവിധ രാഷ്ട്രീയകക്ഷികളും നടത്തുന്ന പ്രചാരണ പരിപാടികൾ പരിശോധിക്കുന്നതിനൊപ്പം നോട്ടിസ്, ബാനർ, ബോർഡ്, പോസ്റ്ററുകൾ, ചുവരെഴുത്ത്, മൈക്ക് അനൗൺസ്മെന്റ്, പൊതുയോഗങ്ങൾ, നവമാധ്യമങ്ങളിലൂടെ പ്രചാരണ പരിപാടികളുടെ നിയമ സാധ്യതകളും സ്ക്വാഡുകൾ പരിശോധിച്ച് നടപടി സ്വീകരിക്കും. ലഘുലേഖ പ്രസിദ്ധീകരണം, കമാനങ്ങൾ സ്ഥാപിക്കൽ എന്നിവയുമായി ബന്ധപ്പെട്ട
മാർഗനിർദേശങ്ങളും ഹരിത മാനദണ്ഡങ്ങളും സ്ക്വാഡ് ഉറപ്പുവരുത്തും.
പരിശോധനയിൽ കണ്ടെത്തുന്ന അനധികൃത, നിയമപരമല്ലാത്ത പ്രചാരണ സാമഗ്രികൾ സ്ക്വാഡ് നീക്കം ചെയ്യും. അനുവാദമില്ലാത്ത അനൗൺസ്മെന്റ്കൾ നിർത്തിവയ്പ്പിക്കും.
പൊതുവഴി കയ്യേറി കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും തടസ്സമാകുന്ന വിധത്തിൽ സ്ഥാപിച്ച ബോർഡുകൾ, കമാനങ്ങൾ, ബാനറുകളും നീക്കം ചെയ്യാൻ നടപടി സ്വീകരിക്കും. തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രചാരണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ പരാതികൾ ആന്റി ഡിഫെയ്സ്മെന്റ് സ്ക്വാഡ് പരിശോധിച്ച് നടപടി സ്വീകരിക്കും,.
ഡപ്യൂട്ടി കലക്ടറും ഹരിത കേരളം മിഷൻ ജില്ലാ കോഓർഡിനേറ്ററുമായ ഇ.കെ. സുരേഷ് ബാബുവാണ് ആന്റി ഡിഫെസ്മെന്റ് സ്ക്വാഡ് ജില്ലാ നോഡൽ ഓഫിസർ.
ജില്ലാതല സ്ക്വാഡിൽ അഞ്ച് അംഗങ്ങളാണുള്ളത്. വൈത്തിരി താലൂക്ക് ഭൂരേഖ തഹസിൽദാർ വി.
മനോജ്, സുൽത്താൻ ബത്തേരി താലൂക്ക് സപ്ലൈ ഓഫിസർ ഇ.എസ്. ബെന്നി, മാനന്തവാടി ജില്ലാ പൊലീസ് ഓഫിസ് മാനേജർ കെ.പി.
മുഹമ്മദ് സാദിഖ് എന്നിവരുടെ നേതൃത്വത്തിൽ ഏഴ് അംഗങ്ങൾ അടങ്ങിയതാണ് താലൂക്ക്തല ആന്റി ഡിഫെയ്സ്മെന്റ് സ്ക്വാഡുകൾ. ∙ പൊതു നിരീക്ഷകനും ചെലവ് നിരീക്ഷകരും ജില്ലയിലെത്തി
ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട
പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ച പൊതു നിരീക്ഷകനും ചെലവ് നിരീക്ഷകരും ജില്ലയിലെത്തി ചുമതലയേറ്റു. തിരുവനന്തപുരം ഡപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ അശ്വിൻ കുമാറാണ് ജില്ലയിലെ പൊതുനിരീക്ഷകൻ. കൽപറ്റ പിഡബ്ല്യുഡി റെസ്റ്റ് ഹൗസിലാണ് പൊതു നിരീക്ഷകന്റെ ഓഫിസ് പ്രവർത്തിക്കുക.
ജില്ലയിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തിയ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ധനകാര്യ വകുപ്പ് അഡീഷനൽ സെക്രട്ടറിമാരായ എ.എം.ജാഫർ, വി.ചന്ദ്രൻ എന്നിവരാണ് ജില്ലയിലെ ചെലവ് നിരീക്ഷകർ. കൽപറ്റ നഗരസഭ, കൽപറ്റ, പനമരം ബ്ലോക്ക് പഞ്ചായത്തുകൾ, ബ്ലോക്ക് പരിധിയിലെ ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ, ഗ്രാമ പഞ്ചായത്തുകളിലെ സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണ ചെലവുകൾ എ.എം.
ജാഫർ നിരീക്ഷിക്കും. കൽപറ്റ പിഡബ്ല്യുഡി റെസ്റ്റ് ഹൗസിലായിരിക്കും അദ്ദേഹത്തിന്റെയും ഓഫിസ് പ്രവർത്തിക്കുക. സുൽത്താൻ ബത്തേരി, മാനന്തവാടി നഗരസഭകൾ, സുൽത്താൻ ബത്തേരി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്തുകൾ, ബ്ലോക്ക് പരിധിയിലെ ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ, ഗ്രാമ പഞ്ചായത്തുകളിലെ സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണ ചെലവുകൾ വി.
ചന്ദ്രൻ നിരീക്ഷിക്കും. സുൽത്താൻ ബത്തേരി റെസ്റ്റ് ഹൗസിൽ ഓഫിസ് പ്രവർത്തിക്കും.
പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്ന പരാതികളും നിരീക്ഷകർ പരിശോധിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

