ബത്തേരി ∙ സംസ്ഥാന സ്കൂൾ മീറ്റിൽ പങ്കെടുക്കാൻ പോയ വിദ്യാർഥിയുടെ പിതാവ് അന്തരിച്ചു. ബത്തേരി ഒന്നാം മൈൽ ആർമാട് കൽപകശേരിയിൽ ജയ്സൺ ജേക്കബ്(59) ആണ് മരിച്ചത്.
സംസ്കാരം ശനിയാഴ്ച നടത്തും.സ്കൂൾ മീറ്റിൽ 1500 മീറ്റർ ഓട്ടം, കരാട്ടെ എന്നീ ഇനങ്ങളിൽ മൽസരിക്കാൻ പോയ ഹയർ സെക്കൻഡറി വിദ്യാർഥിനി ജെനിഫറിന്റെ പിതാവാണ്. മരണ വിവരത്തെത്തുടർന്ന് വിദ്യാർഥിയെ അധ്യാപികയ്ക്കൊപ്പം ട്രാവലറിൽ വീട്ടിലേക്ക് മടക്കി അയച്ചു.
ബത്തേരി അസംപ്ഷൻ ആശുപത്രിയിലെ നഴ്സ് സലോമിയാണ് ജയ്സന്റെ ഭാര്യ. ജസ്റ്റിൻ, ജെറിൻ എന്നിവരാണ് മറ്റു മക്കൾ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

