പനമരം ∙ അഞ്ചുകുന്ന് കൊളത്താറയിൽ പ്രവർത്തനം നിർത്തിയ ഓൾട്ടർനേറ്റീവ് സ്കൂൾ കെട്ടിടം സമൂഹവിരുദ്ധരുടെ താവളമാക്കിയിരിക്കുന്നു. നേരം ഇരുട്ടുന്നതോടെ ഈ കെട്ടിടവും പരിസരവും മദ്യപാനികളുടെയും മറ്റും വിഹാരകേന്ദ്രമായി മാറിയിരിക്കുകയാണ്. ഇതുമൂലം ഏറെ ദുരിതത്തിലാകുന്നതു സമീപവാസികളാണ്.
പഞ്ചായത്തിലെ കൊളത്താറ ഊരിനു സമീപമാണ് ഒന്നര വർഷം മുൻപ് പ്രവർത്തനം നിർത്തിയ ഓൾട്ടർനേറ്റീവ് സ്കൂൾ കെട്ടിടമുള്ളത്.
എല്ലാവിധ സൗകര്യങ്ങളുമുള്ള കെട്ടിടം സന്ധ്യയായാൽ സമൂഹവിരുദ്ധർ കയ്യടക്കുകയാണു പതിവ്. നിലവിൽ കെട്ടിടത്തിന്റെയും ശുചിമുറിയുടെയും പൂട്ടു തകർക്കുകയും ടൈൽ പാകിയ കെട്ടിടത്തിന്റെ തറയും ജനൽ ചില്ലുകളും അടക്കം പല ഭാഗങ്ങളും നശിപ്പിച്ചതിനു പുറമേ കെട്ടിടത്തിലുള്ള പലതും മോഷ്ടിച്ച് കൊണ്ടുപോയതായും പ്രദേശവാസികൾ പറയുന്നു. എത്രയും വേഗം ഈ കെട്ടിടം സംരക്ഷിച്ച് സർക്കാരിന്റെ തന്നെ ഏതെങ്കിലും പദ്ധതികളുടെ ഓഫിസോ അല്ലെങ്കിൽ സാംസ്കാരികനിലയമോ ആക്കി മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

