കൽപറ്റ ∙ കെപിസിസിയുടെ നിര്‍ദ്ദേശ പ്രകാരം ജില്ലയുടെ ചുമതല വഹിക്കുന്ന സജീവ് ജോസഫ്, ജമീല ആലിപ്പറ്റ എന്നിവരുടെ നേതൃത്വത്തില്‍ മുള്ളന്‍കൊല്ലി മണ്ഡലത്തിലെ സംഘടനാ പ്രശ്നങ്ങള്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ചചെയ്ത് പരിഹരിച്ചതായി ഡിസിസി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്.
ഏതാനും നാളുകളായി മുള്ളന്‍കൊല്ലി സംഘടനയിലെ തര്‍ക്കങ്ങളുടെ പേരില്‍ പരാതികള്‍ ലഭിച്ചിരുന്നു. 19 ന് നടന്ന ഡിസിസി നേതൃ യോഗത്തില്‍ എഐസിസി സംഘടനാ കാര്യ ജനറല്‍ സെക്രട്ടറി കെ.സി.
വേണുഗോപാല്‍, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല എന്നിവര്‍ പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ഇതുപ്രകാരമാണ് പ്രശ്നപരിഹാരമുണ്ടായത്.
മൂന്നു ദിവസമായി പ്രശ്ന പരിഹാര ചര്‍ച്ചകള്‍ക്കായി ഡിസിസി പ്രസിഡന്റ് എന്‍.ഡി.
അപ്പച്ചന്, ഐ.സി. ബാലകൃഷ്ണന് എംഎല്‍എ, മുന്‍ ഡിസിസി പ്രസിഡന്റ് കെ.എല്‍.
പൗലോസ്, രാജേഷ് കുമാര്‍, പി.ഡി. സജി, എന്‍.യു.
ഉലഹന്നാന് എന്നിവര്‍ നേതൃത്വം നല്കി. ചര്‍ച്ചയെ തുടർന്ന് മുള്ളന്‍കൊല്ലിയിലെ ചില നേതാക്കള്‍ക്കെതിരെ കൈകൊണ്ട
അച്ചടക്ക നടപടികള്‍ പിന്‍വലിക്കുന്നതിനും തീരുമാനിച്ചു.അഭിപ്രായ വ്യത്യാസങ്ങള്‍ മറന്ന് ഒറ്റകെട്ടായി പോകാനും മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാനായി ഏഴംഗ സ്റ്റിയറിങ് കമ്മിറ്റി രൂപീകരിക്കുവാനും തീരുമാനിച്ചു.
മുള്ളന്‍കൊല്ലി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ താല്‍ക്കാലിക ചുമതലയിൽ ഡിസിസി ജനറല്‍ സെക്രട്ടറി രാജേഷ് കുമാര്‍ തുടരും. ഒക്ടോബര്‍ മൂന്നിന് രണ്ടു മണിക്ക് മണ്ഡലം നേതൃ യോഗവും തുടര്‍ന്ന് പെരിക്കല്ലൂര്‍ ടൌണില്‍ രാഷ്ട്രീയ വിശദീകരണ യോഗം നടത്തുവാനും തീരുമാനിച്ചു.രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ സിപിഎം നടത്തുന്ന കള്ള പ്രചരണങ്ങള്‍ തുറന്ന് കാണിക്കാനും പ്രചരണ പരിപാടികള്‍ നടത്തുവാനും പാര്‍ട്ടിക്ക് ദോഷകരമായ രീതിയില്‍ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുവാനും തീരുമാനിച്ചു.
ജോസ് നെല്ലേടത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടും കാണാട്ടുമല തങ്കച്ചനെ ജയിലിലടച്ച നടപടിയിലും നിഷ്പക്ഷമായ പൊലീസ് അന്വേഷണം വേണമെന്നും യോഗം ആവശ്യപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]