
പുൽപള്ളി ∙ ഐശ്വര്യക്കവലയിൽ കടുവ കൊന്ന പശുക്കിടാവിന്റെ ജഡം കടുവ വനത്തിലേക്കു വലിച്ചുകൊണ്ടുപോയി. തിങ്കൾ വൈകുന്നേരമാണ് കടുവ 2 വയസ്സ് പ്രായംവരുന്ന പശുക്കിടാവിനെ നാട്ടുകാരുടെ കൺമുന്നിൽ വച്ചു കടുവ കൊന്നത്. ഇതുകണ്ടവർ ബഹളമുണ്ടാക്കി പിന്നാലെ ഓടിയെത്തിയപ്പോൾ ജഡമുപേക്ഷിച്ച് കടുവ കർണാടക വനത്തിൽ കയറി. ചൊവ്വാഴ്ച രാവിലെ പ്രദേശത്ത് കടുവയുടെ സാന്നിധ്യമുണ്ടായിരുന്നു.
രാത്രി കടുവയെത്തി ജഡാവശിഷ്ടം ഭക്ഷിക്കുകയും അവശേഷിച്ചഭാഗം വലിച്ചു കാടുകയറുകയും ചെയ്തു.
വനപാലകർ സ്ഥാപിച്ച ക്യാമറകളിൽ കടുവയുടെ ദൃശ്യം വ്യക്തമാണ്. കടുവയുണ്ടെന്നു ശാസ്ത്രീയമായി തെളിഞ്ഞ സ്ഥിതിക്കു പ്രദേശത്ത് കൂട് സ്ഥാപിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.
ഒട്ടേറെയാളുകൾ കന്നുകാലികളെ വളർത്തുന്നുണ്ട്. കടുവ പരിസരത്തു തന്നെയുള്ളതിനാൽ അതിന്റെ ഭീഷണി നിലനിൽക്കുന്നു.
എന്നാൽ കൂട് സ്ഥാപിക്കുന്ന കാര്യത്തിൽ വനംവകുപ്പ് തീരുമാനമെടുത്തിട്ടില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]