കൽപറ്റ ∙ മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു പൊതുജനങ്ങളിൽനിന്നും ജീവനക്കാരിൽ നിന്നുമുള്ള 455.54 കോടി രൂപ ഉൾപ്പെടെ പിരിഞ്ഞുകിട്ടിയത് 772.11 കോടി രൂപ. ഈ തുകയിൽനിന്ന് ഇതുവരെ 91.74 കോടി രൂപ ചെലവഴിച്ചതായും ദുരിതാശ്വാസ നിധിയുടെ വെബ്സൈറ്റിൽ വ്യക്തമാക്കുന്നു. ഏറ്റവും കൂടുതൽ തുക അനുവദിച്ചതു ദുരന്തബാധിതർക്കായുള്ള ടൗൺഷിപ് നിർമാണത്തിന് എൽസ്റ്റൺ എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാനാണ് (43.56 കോടി).
ടൗൺഷിപ് കരാറുകാരായ ഊരാളുങ്കൽ സഹകരണ സൊസൈറ്റിക്ക് 40.4 കോടി രൂപ കൈമാറി. ടൗൺഷിപ് സ്പെഷൽ ഓഫിസർക്ക് മുൻകൂറായി 20 കോടി രൂപയും നൽകി. താൽക്കാലിക പുനരധിവാസത്തിലുള്ള ദുരന്തബാധിതർക്കു വാടക ഇനത്തിൽ 50 ലക്ഷവും ടൗൺഷിപ്പിൽ വീട് വേണ്ടെന്നു വച്ചവർക്ക് സഹായമായി 13.91 കോടിയും മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ സഹായത്തിനായി 2.1 കോടിയും ചെലവഴിച്ചുവെന്നും വെബ്സൈറ്റിലുണ്ട്.
ദുരന്തത്തിൽ ആകെ 1200 കോടി രൂപയുടെ നഷ്ടമുണ്ടായതാണു കണക്ക്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]