അമ്പലവയൽ ∙ വേനൽ കനത്തതോടെ കാരാപ്പുഴ ഡാമിന്റെ ഇരു കനാലുകളിലൂടെയും കൃഷിയിടങ്ങളിലേക്കുള്ള ജലവിതരണം ആരംഭിച്ചു. കനത്ത വേനലിൽ താപനില ഉയർന്നതോടെ കൃഷിയിടങ്ങളിൽ ജലദൗർലഭ്യം നേരിടാൻ തുടങ്ങിയിരുന്നു.
വിതരണം ഒട്ടേറെ പാടശേഖര സമിതികൾക്കും കർഷകർക്കും ആശ്വാസമാകുന്നുണ്ട്. ഇരു കനാലുകളിലൂടെയുമായി ഏകദേശം ഇരുപത്തിയഞ്ച് കിലോ മീറ്റർ ദൂരത്തിലാണ് കാരാപ്പുഴ കനാലിലൂടെ വെള്ളമൊത്തുന്നത്.
കഴിഞ്ഞ വർഷത്തേക്കാൾ നേരത്തെ തന്നെ ഇത്തവണ കൃഷിയിടത്തിലേക്ക് കനാൽ വഴിയുള്ള വെള്ളത്തിന് കർഷകർ ആവശ്യം ഉന്നയിച്ചിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് ജലവിതരണം ആരംഭിച്ചത്.
കാരാപ്പുഴ ഡാമിൽ നിന്നുള്ള ജലവിതരണത്തിന് ഉപയോഗിക്കുന്ന ഇടതുകര കനാൽ കണിയാമ്പറ്റ വരെയാണുള്ളതെങ്കിലും നിലവിൽ മടക്കിമല വരെ മാത്രമാണ് ജലവിതരണം.
16. 74 കിലോ മീറ്ററുള്ള കനാലിന്റെ, മടക്കിമല കഴിഞ്ഞ് ബാക്കിയുള്ള ഭാഗങ്ങൾ നവീകരിക്കരണം നടത്താത്തതിനാലാണ് ജലവിതരണം മുടങ്ങുന്നത്.
ഇവിടെ പൂർണമായും ജലവിതരണത്തിനുള്ള സംവിധാനം ഒരുക്കണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്. വലതുകര കനാൽ വഴി 8.
805 കിലോ മീറ്റർ മീനങ്ങാടി ചെണ്ടക്കുനിക്ക് സമീപം വരെയുമാണ് നിലവിൽ വെള്ളമെത്തുന്നത്.
നിലവിൽ കനാലുകൾ വഴി പഴ ഘട്ടങ്ങളായിട്ടാണ് വെള്ളം തുറന്ന് വിടുന്നത്. വേനൽ കനക്കുകയാണെങ്കിൽ കൂടുതൽ വെള്ളം ആവശ്യമായി വരുമെന്നാണ് കർഷകരുടെയും പാടശേഖര സമിതികളുടെയും നിലപാട്.
ചിലയിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ വേനൽ മഴ ലഭിച്ചത് ചെറിയ ആശ്വാസമായിട്ടുണ്ടെങ്കിലും താപനില ഉയരുന്നത് കാർഷിക മേഖലയെ കാര്യമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. ഡിസംബർ മുതൽ കനാലുകളിലെ കാടുകളും ചെളിയും നീക്കുന്നതടക്കമുള്ള പ്രവൃത്തികൾ ആരംഭിച്ച് വെള്ളം തുറന്ന് വിടുന്നതിനുള്ള നടപടികൾ ആരംഭിച്ചിരുന്നു.
ഇത് പൂർത്തിയായതിനു ശേഷമാണ് ജലവിതരണം ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. വേനൽ ശക്തമാകുന്ന മാർച്ച്, ഏപ്രിൽ മാസങ്ങളിൽ നിലവിലുള്ളതിനേക്കാൾ കൂടുതൽ അളവിൽ ജലവിതരണം നടത്തേണ്ടി വരുമെന്നാണ് കർഷകരുടെ അഭിപ്രായം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

