കൽപറ്റ ∙ ഗാർഹിക പീഡനം മൂലം വീട്ടമ്മ ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവിന് 10 വർഷം തടവും 60000 രൂപ പിഴയും ശിക്ഷ വിധിച്ചു. മീനങ്ങാടി ചൂതുപാറ സൊസൈറ്റിക്കവല സ്വദേശി ബൈജുവിനെയാണ് (50) കൽപറ്റ അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി (ഒന്ന്) ജഡ്ജി എ.വി. മൃദുല ശിക്ഷിച്ചത്.
2021 ജൂലൈ 4ന് പ്രതിയുടെ ഭാര്യയായ അംബിക (45) ഇയാൾക്കെതിരെ ആത്മഹത്യാ കുറിപ്പ് എഴുതി വച്ച് വീട്ടിൽ തൂങ്ങിമരിച്ച കേസിലാണ് മീനങ്ങാടി പൊലീസ് കേസെടുത്തത്.
വിവാഹം കഴിഞ്ഞ് രണ്ടാം മാസം മുതൽ തന്നെ പ്രതി കൂടുതൽ സ്വർണവും പണവും ആവശ്യപ്പെട്ട് ശാരീരികമായും മാനസികമായും അംബികയെ ഉപദ്രവിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഗാർഹിക പീഡനവും ആത്മഹത്യാ പ്രേരണ കുറ്റവും ചുമത്തിയാണ് മീനങ്ങാടി പൊലീസ് ഇയാൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനായി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ അഭിലാഷ് ജോസഫ് ഹാജരായി. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

