കാഷ് അവാർഡ് നൽകും
മാനന്തവാടി ∙ വയനാട് പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് 2024-2025 വർഷത്തിൽ ബാങ്കിലെ എ ക്ലാസ് അംഗങ്ങളുടെ മക്കളിൽ എസ്എസ് എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് കാഷ് അവാർഡ് നൽകും. അപേക്ഷകൾ ഇന്ന് വൈകുന്നേരം 5ന് മുൻപ് മാനന്തവാടി ഹെഡ് ഓഫിസിലോ പനമരം ബ്രാഞ്ചിലോ സമർപ്പിക്കണം. അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ മാർക്ക് ലിസ്റ്റിന്റെ പകർപ്പ്, ഫോട്ടോ എന്നിവ ഹാജരാക്കണം.
കെഎസ്ഇബി സംവാദം ഇന്ന്
പുൽപള്ളി ∙ മാനന്തവാടി ഇലക്ട്രിക്കൽ സെക്ഷന്റെ നേതൃത്വത്തിൽ വൈദ്യുതി ഉപഭോക്താക്കക്കളുമായുള്ള സംവാദം ഇന്ന് രാവിലെ 10 മുതൽ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും.
ഉപഭോക്താക്കൾക്ക് വൈദ്യുതി സംബന്ധമായ സംശയങ്ങൾ ഉന്നയിക്കാം. കെഎസ്ഇബി റഗുലേറ്ററി കമ്മിഷൻ അംഗം ബൈജു സംശയങ്ങൾക്ക് മറുപടി നൽകും.
ബത്തേരിയിലെ കടയടപ്പു സമരം പിൻവലിച്ചു
ബത്തേരി∙ മർച്ചന്റ്സ് അസോസിയേഷൻ 24ന് ബത്തേരിയിൽ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന കടയടപ്പു സമരം പിൻവലിച്ചു.നഗരസഭ അധികൃതരുമായി നടത്തിയ ചർച്ചയിൽ മർച്ചന്റ് അസോസിയേഷന്റെ ആവശ്യങ്ങൾ പരിഗണിക്കുകയും പ്രശ്നങ്ങൾ രമ്യമായി പരിഗണിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സമരം പിൻവലിക്കുന്നതെന്ന് അസോസിയേഷൻ പ്രസിഡന്റ് പി.വൈ.
മത്തായി, ജനറൽ സെക്രട്ടറി യൂനുസ് ചേനയ്ക്കൽ, ട്രഷറർ യുപി. ശ്രീജിത് എന്നിവർ പ്രസംഗിച്ചു.
വിലങ്ങാട് – വയനാട് ചുരമില്ലാ പാത:മന്ത്രിതല യോഗം ഇന്ന്
നാദാപുരം∙ വിലങ്ങാട്ടു നിന്നു വയനാട്ടിലേക്കുള്ള ചുരമില്ലാ പാത നിർമാണത്തിനുള്ള തടസ്സം ഒഴിവാക്കാനും റോഡ് യാഥാർഥ്യമാക്കുന്നതിനെക്കുറിച്ചുള്ള ആലോചനകൾക്കുമായി മന്ത്രിതല യോഗം ഇന്ന് 12നു വിലങ്ങാട്ടെ പാരിഷ് ഹാളിൽചേരും.
മന്ത്രി ഒ.ആർ.കേളുവിന്റെ നേതൃത്വത്തിലാണു യോഗം. ഈ വഴിയിൽ ചുരുങ്ങിയ ഭാഗം വനഭൂമിയാണെന്നതാണു റോഡ് നിർമാണത്തിനുള്ള തടസ്സം.
ആശ വർക്കർ നിയമനം
ബത്തേരി∙ ബത്തേരി നഗരസഭ മൂന്നാം ഡിവിഷനിൽ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്ന ആശ വർക്കറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
പത്താം ക്ലാസ് പാസായ 24 നും 45 നും ഇടയിൽ പ്രായമുള്ള വിവാഹിതരായ വനിതകൾക്ക് അപേക്ഷിക്കാം.മൂന്നാം ഡിവിഷനിൽ ഉള്ളവർക്ക് മുൻഗണന.താൽപര്യമുള്ളവർ 28ന് രാവിലെ 10ന് നഗരസഭ അധ്യക്ഷന്റെ ഓഫിസിൽ ഹാജരാകണം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

