കൽപറ്റ ∙ ഉരുൾപൊട്ടൽ ദുരന്തത്തിനു ശേഷം മഴക്കാലത്തു സ്വീകരിച്ച മുൻകരുതൽ നടപടികളിലും തയാറെടുപ്പുകളിലും വയനാട് ജില്ല മറ്റു സംസ്ഥാനങ്ങൾക്കു മാതൃകയെന്നു പ്രിയങ്ക ഗാന്ധി എംപി. കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന ഡിസ്ട്രിക്ട് ഡവലപ്മെന്റ് കോഓർഡിനേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റിയിൽ (ദിശ) സംസാരിക്കുകയായിരുന്നു എംപി.
മാനന്തവാടി ഗവ.
മെഡിക്കൽ കോളജ് ഉൾപ്പെടെ ജില്ലയിലെ ആരോഗ്യ മേഖലയിലെ വിവിധ പദ്ധതികൾ, മനുഷ്യ-വന്യമൃഗ സംഘർഷം, പട്ടികവർഗ വിഭാഗത്തിന്റെ ആരോഗ്യ പ്രശ്നം തുടങ്ങിയ വിഷയങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി.നദ്ദയുമായും ചുരത്തിലെ മണ്ണിടിച്ചിൽ ഉൾപ്പെടെ മറ്റു പ്രശ്നങ്ങൾ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായും ചർച്ച ചെയ്തെന്ന് എംപി അറിയിച്ചു.
ദേശീയ ആരോഗ്യ ദൗത്യം, ദേശീയപാത അതോറിറ്റി, മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ പുനരധിവാസം തുടങ്ങിയവയുമായി ബന്ധപ്പെട്ട് പ്രത്യേക ചർച്ചയും എംപിയുടെ അധ്യക്ഷതയിൽ നടന്നു. എംഎൽഎമാരായ ടി.സിദ്ദീഖ്, ഐ.സി.
ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, കൽപറ്റ നഗരസഭാധ്യക്ഷൻ ടി.ജെ. ഐസക്, കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, മുട്ടിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു, കലക്ടർ ഡി.ആർ.മേഘശ്രീ, എഡിഎം കെ.ദേവകി, ദിശ കൺവീനർ കൂടിയായ തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ജോമോൻ ജോർജ്, വിവിധ വകുപ്പ് മേധാവികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ചെട്ട്യാലത്തൂർ പുനരധിവാസം: നടപടി സ്വീകരിക്കണം
കൽപറ്റ ∙ നൂൽപുഴ ഗ്രാമ പഞ്ചായത്തിലെ ചെട്ട്യാലത്തൂർ നിവാസികളുടെ പുനരധിവാസ നടപടികളിൽ ശാശ്വത തീരുമാനമാകുന്നതു വരെ കാത്തു നിൽക്കാതെ നിവാസികളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ നടപടി സ്വീകരിക്കണമെന്നു പ്രിയങ്ക ഗാന്ധി. ചെട്ട്യാലത്തൂരിൽ നിന്ന് 107 പൊതുവിഭാഗത്തിൽപ്പെട്ട
കുടുംബങ്ങളും 16 ഗോത്രവർഗ കുടുംബങ്ങളും ഇതിന് അകം പുനരധിവസിക്കപ്പെട്ടതായി വനം വകുപ്പ് ഉദ്യോഗസ്ഥൻ അറിയിച്ചു. ചെട്ട്യാലത്തൂരിൽ നിന്ന് പത്തോളം പേർ പങ്കെടുത്ത യോഗത്തിൽ പുനരധിവാസത്തിന്റെ ഭാഗമായി നൽകേണ്ട 15 ലക്ഷം രൂപ അർഹരായ പലർക്കും ഇനിയും കിട്ടാനുണ്ടെന്നു അവിടെ നിന്ന് എത്തിയ ഗീത പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]